കടവല്ലൂർ ഗ്രാമപഞ്ചായത്ത് 2024 25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 60 വയസ്സു കഴിഞ്ഞവർക്ക് കട്ടിൽ വിതരണ ഉദ്ഘാടനം നടത്തി.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ഐ രാജേന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു. കടവല്ലൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫൗസിയ അധ്യക്ഷത വഹിച്ചു. വികസകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പ്രഭാത് മുല്ലപ്പള്ളി, മെമ്പർമാരായ രാജേഷ്,ഹക്കീം, നിർമല,അനിതാ അശോകൻ നസ്രത്ത്,ബിന്ദു ധർമ്മൻ, നിർമ്മാണ ഉദ്യോഗസ്ഥരായ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ഷാനിബ ഐ സി ഡി എസ് ഓഫീസർ അശ്വതി അംഗനവാടി ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.


