ചങ്ങരംകുളം : മൂക്കുതല കണ്ണേങ്കാവ് ഭഗവതീക്ഷേത്രത്തിലെ അയ്യപ്പൻവിളക്ക് ബുധനാഴ്ച നടക്കും. രാവിലെ പത്തിന് അയ്യപ്പനെ കുടിയിരു ത്തൽ, 11 മുതൽ രണ്ടുവരെ പ്രസാദഊട്ട്.വൈകീട്ട് മൂന്നിന് മൂക്കുതല രക്തേശ്വര ശിവക്ഷേത്രത്തിൽ നിന്ന് പാലക്കൊമ്പ് എഴുന്നള്ളിച്ച് വാരിയർമൂല വഴി ക്ഷേത്രമൈതാനത്തത്തും. തുടർന്ന് ഭജന, ഭിക്ഷ, ഉടുക്കുപാട്ട്, ജനനം പാട്ട് എന്നിവ നടക്കും. വ്യാഴാഴ്ച പുലർച്ച രണ്ടിന് പാൽക്കുടം എഴുന്നള്ളിപ്പ്, മൂന്നിന് പൊലിപ്പാട്ട്, അഞ്ചിന് കനലാട്ടവും വെട്ടും തടവും. ആറിന് ഗുരുതിതർപ്പണത്തോ ടെ സമാപിക്കും.
മൂക്കുതല കണ്ണേങ്കാവ് ക്ഷേത്രത്തിൽ അയ്യപ്പൻവിളക്ക് ബുധനാഴ്ച
byWELL NEWS
•
0



