എരുമപ്പെട്ടി കുട്ടഞ്ചേരിയിൽ കുടിവെള്ള വിതരണ വാഹനം മറിഞ്ഞു.


 എരുമപ്പെട്ടി കുട്ടഞ്ചേരിയിൽ കുടിവെള്ള വിതരണ വാഹനം മറിഞ്ഞു. കുട്ടഞ്ചേരി നാലാം വാർഡിൽ നെല്ലിക്കുന്ന് ഭാഗത്തേക്ക് കുടിവെള്ളം വിതരണം ചെയ്യാൻ പോയ എരുമപ്പെട്ടി ഗ്രാമപഞ്ചായത്തിന്റെ സ്വകാര്യ വാഹനമാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് ഉച്ചയോടെ യായിരുന്നു അപകടം. റോഡിലെ കയറ്റത്തിൽ വലിയ കുണ്ടും കുഴികളും കാരണം വാഹനത്തിൻ്റെ നിയന്ത്രണം നഷ്ടപ്പെട്ട് പിന്നിലേക്ക് ഉരുണ്ടു നീങ്ങുകയുമായിരുന്നു. തുടർന്ന് സമീപത്തെ വീടിന്റെ മതിലിൽ ഇടിച്ച് വാഹനം മറിയുകയായിരുന്നു.റോഡിന്റെ ശോചനീയാവസ്ഥയാണ് അപകടത്തിന് കാരണമായതെന്ന് നാട്ടുകാർ ആരോപിച്ചു. അപകടത്തിൽ വാഹനത്തിനും വീടിന്റെ മതിലിനും സാരമായ കേടുപാടുകൾ സംഭവിച്ചു.

Post a Comment

Previous Post Next Post