നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോഴും വോട്ടെടുപ്പ് കഴിഞ്ഞ് എക്സിറ്റ് പോൾ ഫലം വന്നപ്പോഴും തുടർഭരണം എന്ന വ്യാമോഹത്തിലായിരുന്നു എൽഡിഎഫ് നേതാക്കൾ. എന്നാൽ ഫലം വന്നപ്പോൾ വൻ തിരിച്ചടിയാണ് ജനം നൽകിയിരിക്കുന്നത്. ഭരണ വിരുദ്ധ വികാരമില്ലെന്ന് ആവർത്തിച്ച് സിപിഐഎം നേതാക്കൾ പറഞ്ഞപ്പോഴും ഫലം വരുമ്പോൾ ഭരണ വിരുദ്ധവികാരം തിരിച്ചടിയാകുന്നതാണ് കാണുന്നതാണ്. പാർട്ടിയെ അണികൾ തിരുത്തുന്നു എന്ന് നിരീക്ഷിക്കാവുന്ന ഫലമാണ് വന്നിരിക്കുന്നത്.
യുഡിഎഫ് മുന്നേറ്റത്തിൽ പാർട്ടി കോട്ടകൾ പോലും തകർന്നു. ഇതിനുത്തമ ഉദാഹരണമാണ് മുഖ്യമന്ത്രി പിണറായി വിജയന് സ്വന്തം മണ്ഡലത്തിൽ നിന്ന് പോലും ലഭിച്ചത്. ആറ് റൗണ്ടുകളിലാണ് ധർമ്മടത്ത് പിണറായി വിജയൻ പിന്നിൽ നിന്നത്. ഇടത് കോട്ടകൾ പലതും ഇടഞ്ഞു. ജനങ്ങൾ കൈവിട്ടു. രണ്ടാം പിണറായി സർക്കാർ മന്ത്രിസഭയിലെ നിരവധി മന്ത്രിമാർ പിന്നിലായി. കെ.കെ. ശൈലജ മത്സരിച്ച പേരാവൂർ, ഉറച്ച കോട്ടയായ മട്ടന്നൂർ അടക്കമുള്ള പാർട്ടി കോട്ടകളിൽ കാലിടറി.



