പഴഞ്ഞി വെസ്റ്റ് മങ്ങാട് കഴിഞ്ഞദിവസം നടന്ന വിവാഹ സൽക്കാരത്തിൽ പങ്കെടുത്ത 25 ഓളം പേർക്ക് ഭക്ഷ്യവിഷബാധ.


 വെസ്റ്റ് മങ്ങാട് കഴിഞ്ഞദിവസം നടന്ന വിവാഹ സൽക്കാരത്തിൽ പങ്കെടുത്ത 25 ഓളം പേർക്ക് ഭക്ഷ്യവിഷബാധ.ഞായറാഴ്‌ചയായിരുന്നു വിവാഹം. ഇന്നലെ രാവിലെയാണ് പലരെയും വയറു വേദനയുമായും ചർദ്ദിയുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആർക്കും ഗുരുതരമായ ബുദ്ധിമുട്ടുകൾ ഉണ്ടായിട്ടില്ല.എല്ലാവരെയും പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു. നിലവിൽ ഒരാൾ മാത്രമാണ് യൂണിറ്റി ആശുപത്രിയിൽ ചികിത്സയിൽ ഉള്ളത്. വെൽക്കം ജ്യൂസ് കഴിച്ചവർക്കാണ് പ്രശ്‌നങ്ങളുണ്ടായിട്ടുള്ളത്. ജ്യൂസിന് ഉപയോഗിച്ച പഴവർഗ്ഗത്തിൽ നിന്നാണ് അപകടം ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. പോർക്കുളം പഞ്ചായത്ത് ആരോഗ്യ വിഭാഗവും മറ്റും പരിശോധനകൾ നടത്തി ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post