പോർക്കുളത്തുണ്ടായ വാഹനാപകടത്തിൽ പഴഞ്ഞി സ്വദേശിക്ക് ഗുരുതര പരുക്കേറ്റു.


 പോർക്കുളത്തുണ്ടായ വാഹനാപകടത്തിൽ പഴഞ്ഞി സ്വദേശിക്ക് ഗുരുതര പരുക്കേറ്റു. കുന്നംകുളം പാലസ് റോഡിൽ ഗോൾഡൻ എക്വാറിയം ഉടമയായ ജെബി പി ജോണിനാണ് പരിക്കേറ്റത്. കഴിഞ്ഞ വെള്ളിയാഴ്ച വീട്ടിൽ നിന്ന് കടയിലേയ്ക്ക് സ്കൂട്ടറിൽ പോകുമ്പോൾ പോർക്കുളം സെന്ററിൽ വച്ചായിരുന്നു അപകടം. ജെബിയുടെ ഇലക്ട്രിക് സ്കൂട്ടറിൽ ഇടിച്ച വാഹനം നിർത്താതെ പോയി.അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ജെബിയെ തൃശൂർ അമല ആശുപത്രിയിൽ ചികിത്സയിലാണ്. ഇടിച്ച വാഹനം കണ്ടെത്താനായിട്ടില്ല. മേഖലയിലെ സിസിടിവി ക്യാമറകൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.

Post a Comment

Previous Post Next Post