കുന്നംകുളം നഗരസഭ:ഹരിതകർമ്മ സേന, കണ്ടിജൻസി ജീവനക്കാർക്ക് സൗജന്യ കണ്ണട വിതരണം ചെയ്തു.

കുന്നംകുളം നഗരസഭയിലെ ഹരിതകർമ്മ സേന പ്രവർത്തകർക്കും കണ്ടിജൻസി ജീവനക്കാർക്കുള്ള സൗജന്യ കണ്ണട വിതരണം നഗരസഭ കോൺഫറൻസ് ഹാളിൽ വെച്ച് നടന്നു. ചടങ്ങിന്റെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ സൗമ്യ അനിലൻ നിർവ്വഹിച്ചു. നഗരസഭ വൈസ്ചെയർമാൻ പി.ജി. ജയപ്രകാശ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.


 കഴിഞ്ഞ ജനുവരി 22-ന് കുന്നംകുളം ടൗൺ ഹാളിൽ വെച്ച് ജീവനക്കാർക്കായി സമഗ്ര ആരോഗ്യ പരിശോധനാ ക്യാമ്പ് (Integrated Health Screening Camp) സംഘടിപ്പിച്ചിരുന്നു. ജീവിതശൈലി രോഗനിർണയം, ടി.ബി. സ്ക്രീനിംഗ്, ടി.ബി. അണുബാധ പരിശോധന, സ്പൂട്ടം ടെസ്റ്റ്, എച്ച്.ഐ.വി/എയ്ഡ്സ്, സിഫിലിസ് പരിശോധനകൾ, കാഴ്ച പരിശോധന എന്നിവയാണ് ക്യാമ്പിന്റെ ഭാഗമായി നടത്തിയിരുന്നത്.


 ക്യാമ്പിൽ നടത്തിയ കാഴ്ച പരിശോധനയിൽ 40 ജീവനക്കാർക്ക് കാഴ്ചക്കുറവ് കണ്ടെത്തുകയും കണ്ണട നിർദ്ദേശിക്കുകയും ചെയ്തിരുന്നു. നാഷണൽ പ്രോഗ്രാം ഫോർ കൺട്രോൾ ഓഫ് ബ്ലൈൻഡ്നെസ് (NPCB) പദ്ധതിയുടെ ഭാഗമായാണ് ഇവർക്ക് സൗജന്യമായി കണ്ണടകൾ അനുവദിച്ചത്.


 തുടർനടപടികൾ പൂർത്തിയാക്കിയാണ് നിലവിൽ മുഴുവൻ പേർക്കും സൗജന്യമായി കണ്ണടകൾ വിതരണം ചെയ്തത്.

 ചടങ്ങിൽ വികസന സ്റ്റാന്റിങ് കമ്മറ്റി ചെയര്‍പേഴ്സണ്‍ പുഷ്പ ജോണ്‍, ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ മിനി മോൻസി, ആരോഗ്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ മിഷ സെബാസ്റ്റ്യന്‍, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ടി. സോമശേഖരൻ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ ആർഷ ജിജു,വിവധ കൌണ്‍സിലര്‍മാര്‍ ,താലൂക്ക് ആശുപത്രി ജെ.എച്ച്.ഐ ഷാനിഫ്,  ഹരിതകര്‍മ്മ സേനാഗങ്ങള്‍, കണ്ടിജൻസി ജീവനക്കാർ എന്നിവര്‍ പങ്കെടുത്തു.

 

Post a Comment

Previous Post Next Post