പി.പി.സി. മിഷൻ ഓഫ് ഇന്ത്യ കുടുംബസംഗമവും ആദരിക്കൽ ചടങ്ങും ഓഗസ്റ്റ് 15ന്

കുന്നംകുളം: പ്രയർ പാർട്ട്നേഴ്സ് ചെയിൻ (പി.പി.സി.) മിഷൻ ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ കുടുംബസംഗമവും ആദരിക്കൽ ചടങ്ങും ഓഗസ്റ്റ് 15 കുന്നംകുളത്ത് നടക്കും.വലിയങ്ങാടിയിലെ കൊള്ളന്നൂർ ഓഡിറ്റോറിയത്തിൽ ഉച്ചയ്ക്ക് മൂന്നിനാണ് പരിപാടി.ദീർഘകാലമായി ആതുരശുശ്രൂഷാ രംഗത്ത് സ്തുത്യർഹമായ സേവനം അനുഷ്ഠിച്ചുവരുന്ന കുന്നംകുളത്തെ ഡോക്ടർ ഡോ. അബ്രഹാം ജോഷിയെ ചടങ്ങിൽ പി.പി.സി. മിഷൻ ഓഫ് ഇന്ത്യയുടെ ചെയർമാൻ പദവി നൽകി ആദരിക്കും.പി.പി.സി. മിഷൻ ഓഫ് ഇന്ത്യ ട്രഷറർ കെ. വി. ബാബു മാസ്റ്റർ അധ്യക്ഷത വഹിക്കും.നെന്മാറയിൽ നിന്നുള്ള പാസ്റ്റർ സാമുവേൽ ഫിലിപ്പ് വചനശുശ്രൂഷ നിർവഹിക്കും. തുടർന്ന് മിഷൻ ക്വയറിന്റെ ഗാനശുശ്രൂഷയും നടക്കും.ദക്ഷിണേന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മിഷനറിമാർ കുടുംബസംഗമത്തിൽ പങ്കെടുക്കുമെന്ന് ജനറൽ സെക്രട്ടറി ബ്രദർ ഷാജു കെ. ജോസ്, ജനറൽ പ്രസിഡന്റ് ബ്രദർ എം. ഐ. കുഞ്ഞപ്പൻ, ട്രഷറർ കെ. വി. ബാബു മാസ്റ്റർ എന്നിവർ അറിയിച്ചു.

Post a Comment

Previous Post Next Post