ചാവക്കാട് മണത്തലയിൽ മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ് നടത്താൻ ശ്രമിച്ച 3 പേർ പിടിയിൽ


 ചാവക്കാട് മണത്തലയിൽ മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ് നടത്താൻ ശ്രമിച്ച 3 പേർ പിടിയിൽ. മണത്തല മുല്ലത്തറയിലെ ഗോൾഡ് ലോൺ സ്ഥാപനത്തിലാണ് സംഭവം. എരുമപ്പെട്ടി രായമരക്കാർ സ്വദേശി 30 വയസ്സുള്ള ജസ്ന, തമ്പുരാൻ പടി നമ്പിയത്ത് 41 വയസ്സുള്ള ദീപ്തി, എരുമപ്പെട്ടി കരകട്ടി 38 വയസ്സുള്ള ശിഹാബുദ്ധീൻ എന്നിവരാണ് പിടിയിലായത്. 8 ഗ്രാം 150 മില്ലി തൂക്കമുള്ള വളയാണ് ഇവർ പണയം വെക്കാനായി കൊണ്ടുവന്നത്. 80,000 രൂപയാണ് ഇവർ ആവശ്യപ്പെട്ടത്. എന്നാൽ സ്വർണത്തിന് തൂക്കം കുറവാണെന്ന് സ്ഥാപനത്തിലെ സ്റ്റാഫിന് സംശയം തോന്നി. ഉടമയെ വിവരം അറിയിച്ചു. സ്ഥാപന ഉടമ തട്ടാനെയും കൂട്ടി സ്ഥാപനത്തിലെത്തി പരിശോധിച്ചപ്പോഴാണ് ഇത് മുക്കുപണ്ടമാണെന്ന് തിരിച്ചറിഞ്ഞത്.

തുടർന്ന് പ്രതികളെ റൂമിന്റെ വാതിൽ പുറത്തുനിന്ന് കുറ്റിയിട്ട് തടഞ്ഞു. തുടർന്ന് മൂവരെയും  ചാവക്കാട് പോലീസിൽ ഏൽപ്പിച്ചു. പോലീസ് മൂവരെയും അറസ്റ്റ് ചെയ്തു. മുക്കുപണ്ടം പണയ തട്ടിപ്പുമായി ബന്ധപ്പെട്ട് ചാവക്കാട് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്യുന്ന നാലാമത്തെ കേസാണിത്

Post a Comment

Previous Post Next Post