മുസ്ലിം ലീഗ് ചാലിശ്ശേരി പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്നേഹാദരം- 2024 സംഘടിപ്പിച്ചു.
മുസ്ലിം ലീഗ് ചാലിശ്ശേരി പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 2023-24 എസ്.എസ്.എൽ.സി, പ്ലസ് ടു,സി.ബി.എസ്.ഇ. പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്കുള്ള സ്നേഹാദരം -2024 അനുമോദനവും കെ.എം.സി.സി.
സൗദി ദമാം ഖത്തീഫ് കമ്മിറ്റികളുടെ ചാലിശ്ശേരി സി എച്ച് സെന്ററിനുള്ള ഫണ്ട് സ്വീകരിക്കലും നടത്തി.
പി.പി.ഓഡിറ്റോറിയത്തിൽ നടന്ന അനുമോദന ചടങ്ങ്
തൃത്താല നിയോജക മണ്ഡലം പ്രസിഡന്റ് എസ്.എം.കെ.തങ്ങൾ ഉദ്ഘാടനം ചെയ്തു
മുസ്ലിം ലീഗ് ചാലിശ്ശേരി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പി.ഐ.യൂസഫ് അധ്യക്ഷനായി
എം.എസ്.എഫ്.ഹരിത സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ലബീബ മുഹമ്മദ് മുഖ്യാതിഥിയായി.
ഡോക്ടർ സെലീന അബ്ദുറഹ്മാൻ, ചാലിശ്ശേരി ഹൈസ്കൂൾ പ്രധാന അധ്യാപിക ടി.എസ്.ദേവിക , പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സാഹിറ ഖാദർ, പി.എസ്.അബ്ദുറഹ്മാൻ,കബീർ മാസ്റ്റർ പട്ടിശ്ശേരി, കെ.വി.കെ.മൊയ്തു, സലീം ചാലിശ്ശേരി,അജ്‌മാൻ മൊയ്തുണ്ണി, പി.മുഹമ്മദുണ്ണി മാസ്റ്റർ,കോയണ്ണി ഹാജി,അൻവർ ആലിക്കര,ടി.ടി.മുഹമ്മദ്,കെ.ടി.അലി,ആബിദ് ഹുസൈൻ തങ്ങൾ എന്നിവർ സംസാരിച്ചു.
മുഖ്യാതിഥി ലബീബാ മുഹമ്മദ് നടത്തിയ കരിയർ ഗൈഡൻസ് ക്ലാസ്സ് വിദ്യാർത്ഥികൾക്ക് തുടർപഠനത്തിന് വഴികാട്ടിയായി
സൗദി ദമാം ഖത്തീഫ് കമ്മിറ്റികളുടെയും, പാലക്കാട് കെ.എം.സി.സി.യുടെയും ഫണ്ട് ചാലിശ്ശേരി സി.എച്ച്.സി സെന്ററിനുള്ള ഫണ്ട് മുസ്ലിം പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡന്റ് റസാക്ക് പുളിയഞ്ഞാലിൽ നിന്നും സി.എച്ച്.സെന്റർ ചെയർമാൻ കോയണ്ണി ഹാജി സ്വീകരിച്ചു.
എസ്.എസ്.എൽ.സി. , പ്ലസ്ടു പരീക്ഷകളിൽ മികച്ച വിജയം കൈവരിച്ച ചാലിശ്ശേരി ഗവ ഹൈസ്കൂളിനുള്ള ഉപഹാരം പ്രധാനാധ്യാപിക ടി.എസ് ദേവിക ഏറ്റുവാങ്ങി.
മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡന്റ് റസാക്ക് പുളിയഞ്ഞാലിൽ സ്വാഗതവും ദളിത് ലീഗ് നേതാവ് ബാലൻ ആലിക്കര നന്ദിയും പറഞ്ഞു.



