പന്നിയങ്കരയില്‍ പ്രദേശവാസികളില്‍നിന്നും ടോള്‍ പിരിക്കും; ആവര്‍ത്തിച്ച്‌ കരാര്‍കമ്പനി

 

വടക്കുംഞ്ചേരി ടോള്‍ വിഷയത്തില്‍ തീരുമാനമായില്ലെങ്കില്‍ പന്നിയങ്കര ടോള്‍പ്ലാസയില്‍ പ്രദേശവാസികളില്‍ നിന്നും ടോള്‍ പിരിക്കുമെന്നു ആവർത്തിച്ച്‌ കരാർകമ്പനി.


എന്നാല്‍ ബന്ധപ്പെട്ടവരുടെ യോഗം വിളിക്കുന്നതു സംബന്ധിച്ച്‌ എംഎല്‍എയുടെ പ്രതികരണം ഇതുവരെയുണ്ടായിട്ടില്ല. പ്രദേശവാസികളില്‍ നിന്നും ടോള്‍ പിരിച്ചാല്‍ അപ്പോള്‍ നോക്കാം എന്ന നിലപാടിലാണ് എംഎല്‍എ. വിഷയത്തില്‍ തീരുമാനമുണ്ടാക്കാമെന്ന എംഎല്‍എയുടെ ഉറപ്പിലാണ് ഇക്കഴിഞ്ഞ അഞ്ചാം തീയതി മുതലുള്ള ടോള്‍പിരിവ് മാറ്റിവച്ചതെന്നു ടോള്‍കമ്പനി അധികൃതർ പറയുന്നു. 


വിഷയം ഇനിയും നീട്ടിക്കൊണ്ടു പോകാനാകില്ലെന്ന നിലപാടാണ് കരാർ കമ്ബനി സ്വീകരിച്ചിട്ടുള്ളത്. യോഗം വിളിക്കേണ്ടത് എംഎല്‍എയും മറ്റു ജനപ്രതിനിധികളുമാണ്. അവർക്ക് താത്പര്യമില്ലെങ്കില്‍ ടോള്‍ പിരിവല്ലാതെ മറ്റു മാർഗങ്ങളില്ലെന്നാണ് കരാർകമ്ബനി പറയുന്നത്. തൃശൂർ പാലിയേക്കരയിലേതു പോലെ പന്നിയങ്കരയിലെ ടോള്‍ പ്രശ്നത്തിനും പരിഹാരം കാണണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. 


സൗജന്യ പാസ് വിതരണം ചെയ്താണ് പാലിയേക്കരയില്‍ പ്രവേശനം നല്‍കുന്നത്. പന്നിയങ്കരയിലും നടപ്പിലാക്കണമെന്നാണ് ആവശ്യം.

Post a Comment

Previous Post Next Post