കോൺഗ്രസിൻറെ നേതൃത്വത്തിൽ കുടുംബ സംഗമം നടത്തി.
ദേശമംഗലം : മഹാത്മാഗാന്ധി ഇന്ത്യൻ നാഷണൽ കോൺഗ്രസ് അധ്യക്ഷനായതിന്റെ 100 -ാ വാർഷികത്തോടനുബന്ധിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസ് 11-ാം വാർഡിൻറെ നേതൃത്വത്തിൽ കുടുംബ സംഗമവും, മുതിർന്ന നേതാക്കളെയും, വിവിധ മേഖലകളിൽ മികവുപുലർത്തിയ വിദ്യാർത്ഥികളെ ആദരിക്കലും നടത്തി. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഡോ: സോയ ജോസഫ് സംഗമം ഉദ്ഘാടനം ചെയ്തു.
ഗാന്ധിജി മുന്നോട്ടുവെച്ച അഹിംസ പോലുള്ള സിദ്ധാന്തങ്ങൾ, ഗാന്ധി നമ്മെ പഠിപ്പിച്ചിട്ടുള്ള വലിയ വലിയ മുദ്രാവാക്യങ്ങൾ, ഈ രാജ്യത്തിൻറെ സ്വാതന്ത്ര്യത്തിനു വേണ്ടി ഗാന്ധി മുന്നോട്ടു വച്ചിട്ടുള്ള മാതൃകകൾ ഇന്ത്യ രാജ്യത്തിൻറെ സ്വാതന്ത്ര്യം നേടിത്തരാൻ മാത്രമല്ല ഈ രാജ്യത്തിൻറെ ഭരണഘടന ഉണ്ടാക്കാനും, ഈ രാജ്യത്ത് ഒരു ഗവൺമെൻറ് രൂപീകരിക്കുവാനും ഒക്കെ വിഭജനത്തിന്റെ ആ സമയത്തുപോലും അതസ്തിതരായ ജനങ്ങളോടൊപ്പം പിടിച്ചുനിൽക്കാൻ ഗാന്ധി കാണിച്ച ആ വലിയ മാതൃകയാണ് ഇന്ന് പൊതുപ്രവർത്തകർക്കും , രാഷ്ട്രീയ പ്രവർത്തകർക്കും, രാജ്യം ഭരിക്കുന്നവർക്കുന്ന മനുഷ്യർക്കും ആവശ്യമുള്ളത്. ഈ രാജ്യത്തെ അവസാനത്തെ മനുഷ്യന്റെയും കണ്ണീരൊപ്പുബോഴാണ് ഇന്ത്യ എന്ന രാജ്യത്തിന് ഒരു ധർമ്മം ഉണ്ടാവുന്നത് എന്ന ഗാന്ധിജിയുടെ വാക്കുകൾ പുതുതലമുറക്ക് പകർന്നു കൊടുക്കേണ്ട സമയമാണ് ഇതെന്ന് സംഗമം ഉദ്ഘാടനം ചെയ്തുകൊണ്ട് ഡോ : സോയ ജോസഫ് പറഞ്ഞു.
ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി മുസ്തഫ തലശ്ശേരിയുടെ അധ്യക്ഷതയിൽ മേലെ തലശ്ശേരിയിലുള്ള അംഗനവാടി പരിസരത്തു വെച്ച് നടന്ന പരിപാടിയിൽ ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് കെ. പ്രേമൻ, ദേശമംഗലം ഗ്രാമപഞ്ചായത്ത് പാർലിമെന്ററി പാർട്ടി ലീഡർ പി. എസ്. ലക്ഷ്മണൻ, വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് അംഗം എം. മഞ്ജുള, ദേശമലം ഗ്രാമ പഞ്ചായത്ത് അംഗം നസീറ സുധീർ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വിഷ്ണു മഠത്തിലാത്ത്, പി. എസ് . നൗഷാദ്, ഹമീദ് തലശ്ശേരി എന്നിവർ പങ്കെടുത്ത് സംസാരിച്ചു. നിഷാദ് തലശ്ശേരി സ്വാഗതവും, അർഷാദ് ദമാം നന്ദിയും രേഖപെടുത്തി.
സംഗമത്തിൽ വെച്ച് മുതിർന്ന പാർട്ടി നേതാക്കളെയും വിവിധ മേഖലകളിൽ മികവു പുലർത്തിയ വിദ്യാർഥികളെയും ഡോ : സോയ ജോസഫ് ഷാൾ അണിയിച്ച് ആദരിക്കുകയും, ഉപഹാരം നൽകി അനുമോദിക്കുകയും ചെയ്തു.


