പള്ളം തണൽ ചാരിറ്റി സൊസൈറ്റിയുടെ നേതൃത്വത്തിൽ റമദാൻ കിറ്റു വിതരണത്തിനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായി.
ദേശമംഗലം :കഴിഞ്ഞ 9 വർഷമായി ചാരിറ്റി പ്രവർത്തനരംഗത്ത് സ്തുത്യാർഹമായ സേവനം നടത്തിവരുന്ന പള്ളം തണൽ ചാരിറ്റി സൊസൈറ്റിയുടെ നേതൃത്വത്തിൽ ഈ വർഷത്തെ റമളാനിനോട് അനുബന്ധിച്ച് വിതരണം ചെയ്യാനുള്ള കിറ്റുകൾ തയ്യാറായി.
പള്ളം, കൊറ്റമ്പത്തൂർ, ആറ്റുപുറം, പള്ളിക്കൽ എന്നീ 4 മഹല്ലുകളുടെ പരിധിയിലുള്ള പ്രദേശവാസികളും, പ്രവാസികളുമായ ഒരുപറ്റം യുവാക്കൾ ചേർന്ന് രൂപീകരിച്ച പള്ളം തണൽ ചാരിറ്റി സൊസൈറ്റിയുടെ നേതൃത്വത്തിൽ ഈ കാലയളവിൽ ജാതി-മതഭേദം നോക്കാതെ സമൂഹത്തിലെ അർഹരായവരെ കണ്ടെത്തി വീടുകളുടെ പുനരുദ്ധാരണം, കിടപ്പുരോഗികൾക്കുള്ള ചികിത്സാസഹായം, പാവപ്പെട്ട പെൺകുട്ടികളുടെ വിവാഹ ധനസഹായം, വർഷംതോറും നടത്തിവരാറുള്ള റമളാൻ കിറ്റ് വിതരണം, കൊറോണ കാലത്ത് അത്യാവശ്യക്കാർക്ക് ഭക്ഷണകിറ്റ് വിതരണം തുടങ്ങി 38 ലക്ഷത്തിൽ പരം രൂപയുടെ ചാരിറ്റി പ്രവർത്തനം നടത്തുകയുണ്ടായി. സാധാരണ കണ്ട് വരുന്ന പൊതു വേദി ഒഴിവാക്കി സമൂഹത്തിലെ അർഹരായവരെ കണ്ടെത്തി അവരുടെ വീടുകളിലേക്ക് നേരിട്ട് സഹായങ്ങൾ എത്തിച്ചു നൽകുന്ന രീതിയാണ് തണൽ നടത്തിവരുന്നത്.
പ്രസിഡന്റ് പി. എ ഹംസ, ജനറൽ സെക്രട്ടറി കെ. എം. നാസർ, ട്രഷ്റർ ജസീര്‍, മറ്റു ഭാരവാഹികളായ
പി. എം. മജീദ്, കെ. എ ബഷീർ, ഹംസ ആറ്റുപുറം, അസീസ് ആറ്റുപുറം, വാപ്പുട്ടി കൊറ്റമ്പത്തൂർ, എ. കെ. സൈതലവി മുസ്ലിയാർ, പി. എസ്. അസീസ്, ഷാനവാസ്, യുസഫ് നദവി എന്നിവർ ചാരിറ്റി പ്രവർത്തങ്ങൾക്ക് നേതൃത്വം നൽകി വരുന്നു.


