കുന്നംകുളം: ആരോഗ്യ മേഖലയിൽ സംസ്ഥാനത്ത് ആദ്യമായി പൂർണമായും ജനകീയ കൂട്ടായ്മയിൽ നിർമ്മാണം പൂർത്തീകരിച്ച "കരിക്കാട് ജനകീയാരോഗ്യ കേന്ദ്രത്തിൻ്റെ ഉദ്ഘാടനം നാളെ വൈകീട്ട് 4.30ന് കെ.രാധാകൃഷ്ണൻ എം.പി. നിർവഹിക്കും.. ഇതിനൊപ്പം നിർമ്മിച്ച സെമിനാർ ഹാൾ & ലൈബ്രറി എ.സി.മൊയ്തീൻ എംഎൽഎ നാടിന് സമർപ്പിക്കും. നഴ്സ് ക്വാർട്ടേഴ്സ് ജില്ലാ കലക്ടർ അർജ്ജുൻ പാണ്ഡ്യനും ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡൻ്റ് പി.കെ.രാജേന്ദ്രൻ അധ്യക്ഷത വഹിക്കുന്നു. മറ്റു ജനപ്രതിനിധികൾ, രാഷ്ട്രിയ പാർട്ടി നേതാക്കൾ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും. പുസ്തക പ്രകാശനം, ലഹരി വിരുദ്ധ സന്ദേശവുമായി മ്യൂസിക്കൽ ഡ്രാമ, പ്രശസ്ത കലാകാരൻമാർ കലാരൂപങ്ങളുടെ അകമ്പടിയോടെ അവതരിപ്പിക്കുന്ന
നാടൻപാട്ടുകൾ എന്നിവ സമ്മേളനത്തിന് ഉണ്ടാകുമെന്ന്
ജനകീയ കമ്മിറ്റി ജനറൽ കൺവീനർ സി.ഗിരീഷ് കുമാർ,
ബിന്ദു ധർമ്മൻ, ജമാൽ നാലകത്ത്, എൻ.എം. അബ്ബാസ് എന്നിവർ അറിയിച്ചു.