ജീവിതത്തിന്റെ വലിയൊരു ഭാഗം ഭാഗ്യക്കുറി വിൽപനയിൽ ചെലവഴിച്ച ജെക്കബ് എല്ലായ്പ്പോഴും ചിരിച്ച മുഖം കൊണ്ടും രസകരമായ സംസാരത്തോടും കൂടിയും ഗ്രാമവാസികളുടെ മനസ്സിൽ ഇടം നേടിയ പ്രിയപ്പെട്ടവനായിരുന്നു.
എത്രപ്രതിസന്ധികളിലായാലും, ചിരി നഷ്ടപ്പെടുത്താതെ തന്റെ വിൽപനയുമായി മുന്നോട്ട് പോകുമ്പോഴാണ് ശരീരം തളർന്നുപോയി രോഗശയ്യയിലായത്. ഒരു വർഷമായി ചികിൽസയിലായിരുന്നു അതിനിടെ ഏറെ സ്നേഹിച്ചിരുന്ന മാതാവ് മരണപ്പെട്ടതും അദ്ദേഹത്തെ ഏറെ വേദനയിലാഴ്ത്തി പിതാവ് ഡേവീഡ് വർഷങ്ങൾക്ക് മുമ്പ് മരണപ്പെട്ടിരുന്നു.
ചൊവ്വാഴ്ച രാവിലെ അസുഖം മൂർച്ചിച്ചതിനാൽ മെഡിക്കൽ കോളേജിൽ ചികിൽസക്ക് പോയെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
ചാലിശേരി ഗ്രാമത്തിലെ എല്ലാ വാർഡുകളിലും കാൽനടയായി രാവിലെ മുതൽ ഭാഗ്യവുമായി എത്തുന്ന ജെക്കബിനെ ഒരോ വീട്ടുക്കാരുമായി നല്ല ആത്മബന്ധമായിരുന്നു. ലോട്ടറിയിൽ ചെറിയ സമ്മാനം നേടിയാൽ അത് മുഴുവൻ ഗ്രാമത്തിലെ എല്ലാവരോടും പറയുക ഏറെ സന്തോഷമായിരുന്നു. ചാലിശേരി മെയിൻ റോഡ് , കല്ലുപുറം, ചാലിശേരിഅങ്ങാടി , കോക്കൂർ , മoത്തിൻപുറം തുടങ്ങിയ നിരവധി സ്ഥലങ്ങളിൽ ജെക്കബിൻ്റെ ലോട്ടറി ടിക്കറ്റിന് ആവശ്യക്കാർ ഏറെയാണ് ഒരു ഭാഗ്യം വേണ്ടെ എന്ന് ചോദിച്ചാൽ ടിക്കറ്റ് നിറയിൽ വെച്ച് പ്രാർത്ഥിച്ചാണ് തരുക
ജന്മനാടിനെ ആത്മാർത്ഥമായി സ്നേഹിച്ചിരുന്ന ജെക്കബിന്റെ മരണം ഗ്രാമത്തിനും മുഴുവനും വലിയൊരു നഷ്ടമായി
എല്ലാവരുമായും സൗമ്യമായ സൗഹൃദം ജെക്കബിനെ ഗ്രാമത്തിലെ പ്രിയപ്പെട്ടവനാക്കി ഗ്രാമത്തിന് അദ്ദേഹത്തോടുള്ള സ്നേഹത്തിൻ്റെ ഉന്നത അടയാളമായിരുന്നു മാസങ്ങൾക്ക് മുമ്പ് നാട്ടിലെ സുമനസ്സുകൾ ഒന്നിച്ച് വീട് നവീകരണം നടത്തി വീട്ടിൽ താമസം തുടങ്ങിയത്. രോഗശയ്യയിലായതു മുതൽ അനുജൻ ജോസ് ജേഷ്ഠന് മികച്ച രീതിയിൽ പരിചരിച്ചിരുന്നു.
ഞായറാഴ്ചകളിൽ പകൽ തെളിഞ്ഞാൽ ചാലിശേരി സെൻ്റ് പീറ്റേഴ്സ് ആൻ്റ് സെൻ്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയിലെത്തുക എന്നത് ഏറെ വിശ്വാസമായിരുന്നു
ആകാശത്തെ ശോഭിപ്പിക്കുന്ന സൂര്യനെന്നപ്പോലെ ദൈവമാതാവിൻ്റെ സന്നിധിയിൽ മെഴുകുതിരി കത്തിച്ച് ചെറു വഴിപാടുകൾ സമർപ്പിക്കും.
വിവിധ മതസ്ഥരായ ആളുകൾ നൽകുന്ന വഴിപാടുകൾ നിവർത്തിക്കുമ്പോൾ ഹൃദയത്തിൽ നിന്ന് നിശബ്ദ പ്രാർത്ഥനയിലാകും ജെക്കബ്. ആരുടെ പേരിലാണ് പ്രാർത്ഥന എന്ന് ചോദിച്ചാൽ ചെറുചിരിയോടെ തല താഴ്ത്തും. പുതിയ ദൂരങ്ങളിലും ആഴങ്ങളിലുമായി യാത്ര ചെയ്യുമ്പോഴല്ലാം മറ്റുള്ളവർക്ക് വേണ്ടിയുള്ള സമർപ്പണമായിരുന്നു ജെക്കബിൻ്റെ ജീവിതം
സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ നടത്തി
നിഷ്ങ്കളക്കനായ ജെക്കബിൻ്റെ ഓർമ്മകൾ ഗ്രാമത്തിൻ്റെ ഒരു ശ്വാസമായി നിലനിൽക്കും.
പിതാവ് പരേതനായ ഡേവീഡ് , മാതാവ് പരേതനായ ചിന്നമ്മ , സഹോദരൻ ജോസ്