ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ വള്ളുവനാട് ബ്രാഞ്ചും, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ദേശമംഗലം യൂണിറ്റും, ദേശമംഗലം ഗവ: കുടുംബാരോഗ്യ കേന്ദ്രവും സംയുക്തമായി പുകയില ഉൽപ്പന്നങ്ങളുടെ ഉപയോഗത്തിന്റെ ദോഷവശങ്ങളെക്കുറിച്ച് ക്യാമ്പ് നടത്തി.


 ലോക പുകയില രഹിത ദിനത്തിൽ പുകയില വിരുദ്ധ ബോധവൽക്കരണ ക്യാമ്പ് നടത്തി.

ദേശമംഗലം :ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ വള്ളുവനാട് ബ്രാഞ്ചും, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ദേശമംഗലം യൂണിറ്റും, ദേശമംഗലം ഗവ: കുടുംബാരോഗ്യ കേന്ദ്രവും സംയുക്തമായി പുകയില ഉൽപ്പന്നങ്ങളുടെ ഉപയോഗത്തിന്റെ ദോഷവശങ്ങളെക്കുറിച്ച് ക്യാമ്പ് നടത്തി.

  ലോക പുകയില രഹിത ദിനമായ മെയ് 31ന് ദേശമംഗലം ഗവ: കുടുംബാരോഗ്യത്തിൽ വച്ച് നടന്ന പരിപാടി ഡോ: കെ. ശ്രീരാജ് ഉദ്ഘാടനം ചെയ്തു. മെഡിക്കൽ ഓഫീസർ ഡോ: പി. എം. അഞ്ജന ബോധവൽക്കരണ ക്ലാസിന് നേതൃത്വം നൽകി.    കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ എൻ. സുനീർ അധ്യക്ഷത വഹിച്ചു. പ്രശസ്ത പല്ലു രോഗ വിദഗ്ധൻ ഡോ: അംജദ് കുഞ്ഞുമുഹമ്മദ്, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ദേശമംഗലം യൂണിറ്റ് പ്രസിഡണ്ട് ജി. ഹരിദാസ്, സെക്രട്ടറി സി. എച്ച്. മുസ്തഫ, കുടുംബാരോഗ്യ കേന്ദ്രം TPHN ആർ. പത്മാവതി, JHI ചിഞ്ചു രാജ്, നഴ്സിംഗ് ഓഫീസർ പി. ടി. ദിവ്യ എന്നിവർ പങ്കെടുത്തു സംസാരിച്ചു.

Post a Comment

Previous Post Next Post