സ്കൂൾ ക്ലാസ് മുറികളിൽ നല്ലകാര്യം പഠിക്കാൻ ദിവസം ഒരുമണിക്കൂർ;ബോധവത്കരണം ജൂൺ മൂന്നുമുതൽ 13 വരെ

തൃശ്ശൂർ : പുതിയ അധ്യയനവർഷത്തെ ആദ്യദിവസങ്ങളിൽ സാമൂഹികമൂല്യങ്ങളും പൗരബോധമുണ്ടാക്കുന്നതരത്തിലുള്ളപഠനപ്രവർത്തനങ്ങൾക്കുമായി മാറ്റിവെക്കുന്നത് ഒരുമണിക്കൂർ. കുട്ടികളിൽ ലഹരി ഉപയോഗവും ഡിജിറ്റൽ ആസക്തിയും കൂടിവരുന്നു വെന്ന ആശങ്കയ്ക്കിടെയാണ് ബോധവത്കരണപരിപാടികൾ ക്ലാസ് മുറികളിൽ തുടങ്ങുന്നത്


ജൂൺ മുന്നുമുതൽ 13വരെ, എട്ട് പ്രവൃത്തിദിവസങ്ങളിൽ ഒരുമണിക്കൂർ വീതമാണ് ഇതിനായി നീക്കിവെക്കുക. രണ്ടുമുതൽ 10 വരെ ക്ലാസുകളിലാണ് ഇത് നടപ്പാക്കുന്നത്. സാരോപദേശം എന്ന നിലയിലല്ല,പഠനപ്രവർത്തനങ്ങ ളിലൂടെയാണ് ഇവനടപ്പാക്കേണ്ടതെന്ന പ്രത്യേക നിർദേശവും വിദ്യാഭ്യാസവകുപ്പ് നൽ കിയിട്ടുണ്ട്.

ജൂൺ 3 -ലഹരിക്കെതിരേ കുട്ടികളുടെ പങ്കാളിത്തത്തോടെ നാടകം, സെമിനാ റുകൾ, റോൾ പ്ലേ, ചർച്ചകൾ തുടങ്ങി യവ സംഘടിപ്പിക്കും.

ജൂൺ4 -റോഡ് നിയമങ്ങൾക്കുപുറമേ സ്കൂൾ വാഹനങ്ങളിൽ കയറുമ്പോഴും ഇറങ്ങു മ്പോഴും യാത്രചെയ്യുമ്പോഴും പാലിക്കേ ണ്ട കാര്യങ്ങൾ തുടങ്ങിയവ

ജൂൺ 5 -വ്യക്തിശുചിത്വം, മാലിന്യസംസ്കര ണം, ഹരിതകാംപസ്, സ്കൂൾ സൗന്ദര്യ വത്കരണം

ജൂൺ9 -ആരോഗ്യം, വ്യായാമം, കായികക്ഷ മത, ആഹാരശീലം

ജൂൺ 10 -മൊബൈൽഫോൺ, ടാബ് തുട ങ്ങിയ ഡിജിറ്റൽ ഉപകരണങ്ങൾ വിവേ കത്തോടെയും വിവേചനബുദ്ധിയോടെ യും എങ്ങനെ ഉപയോഗിക്കാം

ജൂൺ 11 പൊതുമുതൽ സംരക്ഷണം, നിയ മബോധം, കാലാവസ്ഥാ മുൻകരുതൽ

ജൂൺ12 -പരസ്പരസഹകരണം

 ജൂൺ13 -പൊതു ക്രോഡീകരണം എന്നിങ്ങനെയാണ് ക്രമീകരിക്കണം

Post a Comment

Previous Post Next Post