കോൺഗ്രസ് ഭരിക്കുന്ന കാട്ടകാമ്പാൽ മൾട്ടിപർപ്പസ് സർവീസ് സഹകരണ സൊസൈറ്റി തട്ടിപ്പ് നടത്തിയ പ്രതിയെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു. ചെങ്ങാമുക്ക് മൂലേപ്പാട് സ്വദേശി വാക്കാട്ട് വീട്ടിൽ 67 വയസ്സുള്ള സജിത്തിനെയാണ് കുന്നംകുളം അസിസ്റ്റൻറ് പോലീസ് കമ്മീഷണർ സി ആർ സന്തോഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. പണയ സ്വർണ്ണം, ആധാരങ്ങൾ, സാലറി സർട്ടിഫിക്കറ്റുകൾ എന്നിവ ഉപയോഗിച്ചു രണ്ടു കോടിയുടെ തട്ടിപ്പ് നടത്തിയതായാണ് കണ്ടെത്തൽ.
കാട്ടകാമ്പാൽ മൾട്ടിപർപ്പസ് സർവീസ് സഹകരണ സൊസൈറ്റി തട്ടിപ്പ്; പ്രതി അറസ്റ്റിൽ
byWELL NEWS
•
0