കാലിക്കറ്റ് യൂണിവേഴ്സിറ്റി കലാമേളം ഡി-സോൺ കലോത്സവം നാളെ മുതൽ പെരുമ്പിലാവ് അൻസാർ കോളേജിൽ നടക്കും.


 കാലിക്കറ്റ് യൂണിവേഴ്സിറ്റി കലാമേളം ഡി-സോൺ കലോത്സവം നാളെ മുതൽ പെരുമ്പിലാവ് അൻസാർ കോളേജിൽ നടക്കും.

കുന്നംകുളം: കാലിക്കറ്റ് യൂണിവേഴ്സിറ്റി കലാമേളത്തിന്റെ ഡി-സോൺ കലോത്സവം ഫെബ്രുവരി 5 മുതൽ 9 വരെ പെരുമ്പിലാവ് അൻസാർ വിമൻസ് കോളേജിൽ നടക്കും. 65ഓളം കോളേജുകളിൽ നിന്നായി 3000ത്തിലധികം വിദ്യാർത്ഥി പ്രതിഭകൾ അഞ്ചു വേദികളിലായി നടക്കുന്ന 106 ഇനങ്ങളിൽ മാറ്റുരയ്ക്കും.കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയന്റെ ചരിത്രത്തിലാദ്യമായാണ് ഒരു വനിതാ കോളേജ് ഡി-സോൺ കലോത്സവത്തിന് വേദിയാകുന്നത്. ഫെബ്രുവരി 5ന് സ്റ്റേജ് മത്സരങ്ങൾ ആരംഭിക്കും. കലോത്സവത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം ഫെബ്രുവരി 7ന് രാത്രി 7 മണിക്ക് നടക്കും.ജനപ്രതിനിധികളും പ്രമുഖ കലാകാരന്മാരും ചടങ്ങിൽ പങ്കെടുക്കും.കലോത്സവം പൂർണമായും വിദ്യാർത്ഥി സൗഹൃദമാക്കാനുള്ള ഒരുക്കങ്ങളാണ് സംഘാടക സമിതി നടത്തുന്നതെന്ന് ചെയർമാൻ ജോസഫ് ചാലിശ്ശേരി അറിയിച്ചു. കർശനമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. കലോത്സവ വേദികളും പരിസരവും 24 മണിക്കൂറും സി.സി.ടി.വി നിരീക്ഷണത്തിൽ ആയിരിക്കും.അൻസാർ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ മത്സരാർത്ഥികൾക്കായി മെഡിക്കൽ സൗകര്യങ്ങളും ആംബുലൻസ് സേവനവും ഒരുക്കിയിട്ടുണ്ടെന്ന് വാർത്താസമ്മേളനത്തിൽ യൂണിവേഴ്സിറ്റി യൂണിയൻ ചെയർപേഴ്സൺ ഷിഫാന പി.കെ, ജനറൽ സെക്രട്ടറി സൂഫിയാൻ വി., ജോൺ സെക്രട്ടറി അനുഷ റോബി എന്നിവർ അറിയിച്ചു.

Post a Comment

Previous Post Next Post