ചങ്ങരംകുളം:മൂക്കുതല വടക്കുമുറി യു.എ.എം.ജി.എൽ.പി. സ്കൂളിൽ ലോക പരിസ്ഥിതി ദിനം വിവിധ പരിപാടികളോടെ ആചരിച്ചു.
പരിസ്ഥിതി സംരക്ഷണത്തിന്റെ സന്ദേശം വിദ്യാർഥികളിലെത്തിക്കുന്നതിനായി പൂന്തോട്ട നിർമ്മാണം, എന്റെ മരംപദ്ധതി, പോസ്റ്റർ രചന, പരിസ്ഥിതി ദിന ക്വിസ് മത്സരം തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചു.
ഭൂമിയുടെ നിലനിൽപ്പിനായി ഓരോരുത്തരും പ്രകൃതിയുടെ കാവൽക്കാരാകണമെന്ന സന്ദേശം പകർന്നുകൊണ്ടാണ് പരിസ്ഥിതി ദിനാചരണം സമാപിച്ചത്
പരിപാടികൾക്ക് സ്കൂൾ പ്രധാനാധ്യാപകൻ പ്രഷീദ് കെ.വി. അധ്യാപകരായ മഞ്ജു എം., അബ്ദുൾ നാസർ പി.എം., സിജ യു.കെ., സന്ധ്യ സി.എൻ., ഷീബ ടി., കമലാക്ഷി എം.പി. എന്നിവർ നേതൃത്വം നൽകി



