കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ് മോദി രാജ്യം ഭരിക്കുന്നതെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പ്രൊഫ: ആർ.ബിന്ദു. ഇന്ധന വിലവർദ്ധവിനെതിര സിപിഎം കുന്നംകുളം ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച ജനകീയ പ്രക്ഷോഭം ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിന്ദു ടീച്ചർ.
കുന്നംകുളം ബിഎസ്എൻഎൽ ഓഫീസിനു മുന്നിൽ സംഘടിപ്പിച്ച ജനകീയ പ്രക്ഷോഭത്തിൽ സിപിഐഎം ഏരിയ സെക്രട്ടറി കെ. കൊച്ചനിയൻ അധ്യക്ഷത വഹിച്ചു. നേതാക്കളായ പി. ജി. ജയപ്രകാശ്, എം.ബി. പ്രവീൺ, പുഷ്പ ജോൺ, സീതാ രവീന്ദ്രൻ, പത്മം വേണുഗോപാൽ, ആൻസി വില്യംസ്, സി.കെ. ലിജേഷ്, കെ.ബി. ഷിബു തുടങ്ങിയവർ സംസാരിച്ചു. ടി.കെ.കൃഷ്ണൻ സ്മാരക മന്ദിരത്തിൽ നിന്നാരംഭിച്ച മാർച്ച് ബി.എസ്. എൻ.എൽ. ഓഫീസ് പരിസരത്ത് സമാപിച്ചു.



