ചാലിശ്ശേരി പഞ്ചായത്ത് മുൻ സെക്രട്ടറി റോയ് (62) അന്തരിച്ചു

കുന്നംകുളം: അയ്യംപറമ്പ് കോലാടി വീട്ടിൽ ഇട്ട്യേരയുടെ മകൻ റോയ് (62) അന്തരിച്ചു.
ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് സെക്രട്ടറിയായി സേവനമനുഷ്ഠിച്ച ശേഷം വിരമിച്ച ഇദ്ദേഹം കുന്നംകുളത്തെ പ്രമുഖ സുവിശേഷ പ്രവർത്തകനും യൂണിയൻ ക്രിസ്ത്യൻ സുവിശേഷ സംഘത്തിന്റെ ഭാരവാഹിയുമായിരുന്നു. സാമൂഹിക-ആത്മീയ രംഗങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന അദ്ദേഹം നിരവധി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്നു.

ഭാര്യ: ലീന (അധ്യാപിക, മാർത്തോമ്മ എൽ.പി. സ്കൂൾ, ചൊവ്വന്നൂർ).

മക്കൾ: ഹഗ്ഗായി (ആർക്കിയോൺ കൺസ്ട്രക്ഷൻ), ലിസിലിയ.

മരുമക്കൾ: ഷെറിൻ, ഡോ. ബിനീഷ് (താലൂക്ക് ആശുപത്രി, വടക്കാഞ്ചേരി).

സംസ്കാരം ശനിയാഴ്ച വൈകിട്ട് 3.30-ന് അയ്യംപറമ്പ് സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ നടക്കും.

Post a Comment

Previous Post Next Post