പൊന്നാനിയിൽ നിരവധി കേസുകളില്‍ ഉള്‍പ്പെട്ട കാപ്പ കേസ് പ്രതി പിടിയിൽ


 പൊന്നാനി:പൊന്നാനിയിൽ മോഷണം ലഹരി അക്രമ കേസുകളിൽ ഉള്‍പ്പെട്ട കാപ്പ കേസ് പ്രതി അറസ്റ്റില്‍.പാലപ്പെട്ടി ദുബായ് പടിയിൽ താമസിച്ചിരുന്ന കപ്പൂരിന്റെ അൻസാർ എന്ന മങ്കാത്ത അൻസാറിനെയാണ് മാറഞ്ചേരി പരിച്ചകത്ത് വെച്ച് പൊന്നാനി പോലീസ് പിടികൂടിയത്.


കാപ്പ ചുമത്തി ജില്ലയിൽ പ്രവേശിക്കുന്നതിനു ഏർപ്പെടുത്തിയ അര്‍സാര്‍ വിലക്ക് ലംഘിച്ച് അർധരാത്രിയിൽ പൊന്നാനിയിൽ എത്തിയത് അറിഞ്ഞാണ് പൊന്നാനി പോലീസ് ഈയാളെ പിന്തുടർന്ന് പിടികൂടിയത്.പൊന്നാനിയിൽ ഹൈവെയിൽ വാഹനങ്ങളിൽ നിന്നും മോഷണം,മുല്ല റോഡിൽ വീട് കുത്തി തുറന്നു മോഷണം,യുവാവിനെ പട്ടിക കൊണ്ട് അടിച്ചു പരിക്കേല്പിച്ച കേസ് തുടങ്ങിയ നിരവധി കേസുകളില്‍ പ്രതിയായിരുന്നു അന്‍സാര്‍


ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പ്രതിയെ പോലീസ് നിരീക്ഷിച്ചു വരികയായിരുന്നു.പൊന്നാനി പോലീസ് ഇൻസ്‌പെക്ടർ സതീഷ് കുമാറിന്റെ നേതൃത്വത്തിൽ സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ നാസർ, പ്രശാന്ത് കുമാർ എസ്,സിവിൽ പോലീസ് ഓഫീസർമാരായ ഹരിപ്രസാദ്, ശ്രീരാജ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.പൊന്നാനി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Post a Comment

Previous Post Next Post