മലപ്പുറത്ത് വീട്ടില്‍ ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ കടിച്ചു


 കോഴിക്കോട്: തെരുവുനായ ആക്രമണത്തില്‍ അഞ്ചുമാസം പ്രായമുള്ള കുഞ്ഞിന് പരിക്കേറ്റു. മലപ്പുറം ഒതുക്കുങ്ങല്‍ തൊടുവത്തു പറമ്പിലാണ് സംഭവം. വീടിനകത്ത് ഉറങ്ങുകയായിരുന്ന കുഞ്ഞിനെ വീട്ടില്‍ കയറിയാണ് നായ കടിച്ചത്.ഇന്ന് ഉച്ചയോടെയാണ് സംഭവം. കുഞ്ഞിനെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രദേശത്ത് മറ്റു രണ്ടുപേര്‍ക്കും തെരുവ് നായയുടെ കടിയേറ്റിട്ടുണ്ട്.


കാസര്‍കോടും തെരുവുനായ ആക്രമണത്തില്‍ ഒന്നര വയസ്സുകാരന് ഗുരുതരമായി പരിക്കേറ്റു. കളിക്കുന്നതിനിടെ കുട്ടിയെ നായ ആക്രമിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ കുട്ടിയെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post