എരുമപ്പെട്ടി കുണ്ടന്നൂർ തൃക്കണപതിയാരത്ത് നിയന്ത്രണം വിട്ട പിക്കപ്പ് വാഹനം കടയിലേക്ക് ഇടിച്ച് കയറി മറിഞ്ഞ് രണ്ടുപേർക്ക് പരിക്കേറ്റു


 എരുമപ്പെട്ടി കുണ്ടന്നൂർ തൃക്കണപതിയാരത്ത് നിയന്ത്രണം വിട്ട പിക്കപ്പ് വാഹനം കടയിലേക്ക് ഇടിച്ച് കയറി മറിഞ്ഞ് രണ്ടുപേർക്ക് പരിക്ക് പറ്റി.


കുണ്ടന്നൂർ -തലശ്ശേരി പാതയിൽ വരവൂർ ഭാഗത്തുനിന്ന് വരികയായിരുന്ന വാഹനമാണ് ചായക്കടയിലേക്ക് ഇടിച്ച് കയറിയത്.


ചായ കുടിക്കുവാനെത്തിയ എത്തിയ മണി 48 വയസുള്ള മണി, കടയിലെ ജീവനക്കാരൻ 56 വയസുളള അരവിന്ദാക്ഷൻ എന്നിവർക്കാണ് പരിക്കുപറ്റിയത്. ഇവരെ നാട്ടുകാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


തട്ടുകട പൂർണ്ണമായും തകർന്നു.

സമീപത്ത് നിർത്തിയിട്ടിരുന്ന ഇരുചക്ര വാഹനങ്ങൾക്കും പിക്കപ്പ് വാഹനങ്ങൾക്കടിയിൽപ്പെട്ട് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post