മലപ്പുറത്തെ ഫുട്ബോൾ പ്രേമികളുടെ മനസ്സിൽ ഒരു സ്വപ്നമുണ്ട്. മെസ്സിയുടെ അർജന്റീനയും എംബാപ്പെയുടെ ഫ്രാൻസും ഒരിക്കൽക്കൂടി നേർക്കുനേർ വരുന്ന ലോകകപ്പ് ഫൈനൽ.
ക്വാർട്ടർ കടമ്പ കടന്ന ഫ്രാൻസ് കിരീടത്തോട് ഒരു പടികൂടി അടുത്തു. സ്വിറ്റ്സർലൻഡിനെ വീഴ്ത്തിയാൽ മെസ്സിയും സംഘവും അവസാനനാലിലേക്കു മുന്നേറും. അവിടെയും കുതിപ്പുതുടർന്നാൽ ആരാധകർ കാത്തിരിക്കുന്ന സ്വപ്‌ന ഫൈനലിന് അരങ്ങുണരും.
2022-ലെ ഖത്തർ ലോകകപ്പ് ഫൈനലിന്റെ ആവേശം ഇന്നും ആരാധകമനസ്സിൽ ആവേശമാണ്. മലപ്പുറത്തെ കവലക ളിലുംചായക്കടകളിലും സാമൂഹികമാധ്യമ കൂട്ടായ്മ്‌മകളിലുമെല്ലാം അതിന്റെ അലയൊലികൾ ഇപ്പോഴുമുണ്ട്. അർജന്റീനയെ ഫൈനലിൽ കിട്ടിയിട്ടുവേണം ഖത്തറിലെ കണക്കുതീർക്കാനെ ന്നാണ് ഫ്രാൻസ് ആരാധകരുടെ പക്ഷം. നിലവിലെ ഫോമിൽ ഫ്രാൻസിന് വെല്ലുവിളികളില്ല.
എന്നാൽ, തുടർച്ചയായ രണ്ടാം ലോകകിരീടമാണ് അർജന്റീന ആരാധകർ സ്വപ്നം കാണുന്നത്. 'ഫൈനലിൽ എത്തിയാൽ വീണ്ടും മെസ്സി മാജിക് കാണാം' എന്നാണ് അവരുടെ ലൈൻ. ഒരിക്കൽക്കൂടി വിശ്വകിരീടം നേടി മെസ്സിയുടെ ഇതിഹാ സയാത്രയ്ക്ക് സമാപനം കുറിക്ക ണമെന്നാണ് അവർ ആഗ്രഹിക്കുന്നത്. ടൂർണമെന്റ്റിൽനിന്ന് പുറത്തായ ബ്രസീൽ, പോർച്ചുഗൽ, ജർമനി ടീമുകളുടെ ആരാ ധകർഫ്രാൻസിനെയാണ് പിന്തുണയ്ക്കുന്നത്. പക്ഷേ, ഇത് ഫുട്ബോളാണെന്നും ഇവിടെ എന്തും സംഭവിക്കാമെന്നും പറ ഞ്ഞ്ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകരും


