കുന്നംകുളം ചൂണ്ടലിൽ ഹാഷിഷ് ഓയിലുമായി യുവാവ് പിടിയിൽ


 ഹാഷിഷ് ഓയിലുമായി ചൂണ്ടലിൽ നിന്നും യുവാവിനെ പിടികൂടി കുന്നംകുളം പോലീസ്. സ്രാമ്പിക്കൽ വീട്ടിൽ രഞ്ജിത്താണ് (38)ചൂണ്ടൽ കുന്നിൽ നിന്ന് അനധികൃതമായി മയക്കുമരുന്ന് കൈവശം വെച്ചതിന് പോലീസിന്റെ പിടിയിലായത്. കുന്നംകുളം പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ കെ. രോഹിതിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് സംഭവം.പോലീസ് സംഘം ചൂണ്ടൽ കുന്നിൽ പട്രോളിങ് നടത്തുന്നതിനിടെ പോലീസ് വാഹനം കണ്ട് പരിഭ്രമിച്ച് തിരിഞ്ഞു നടക്കാൻ ശ്രമിച്ച രഞ്ജിത്തിനെ പോലീസ് സംഘം തടഞ്ഞു നിർത്തി പരിശോധിക്കുകയായിരുന്നു. ഇയാളുടെ കൈയ്യിൽ സൂക്ഷിച്ചിരുന്ന പ്ലാസ്റ്റിക് കവറിനുള്ളിൽ കറുത്ത നിറത്തിൽ പശ പോലുള്ള വസ്‌തു കണ്ടെത്തുകയും പരിശോധനയിൽ ഇത് ഹാഷിഷ് ഓയിലാണെന്ന് സ്ഥിരീകരിക്കുകയുമായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ 0.55 ഗ്രാം ഹാഷിഷ് ഓയിൽ ഇയാളുടെ കൈവശം ഉള്ളതായി കണ്ടെത്തി. അമിത ലാഭത്തിനായി വിൽപ്പന നടത്തുന്നതിനും സ്വന്തം ഉപയോഗത്തിനുമായി ലഹരിമരുന്ന് കൈവശം വെച്ചതിന് എൻ.ഡി.പി.എസ് നിയമ പ്രകാരം കേസെടുത്താണ് ഇയാളെഅറസ്റ്റ് ചെയ്തത്

Post a Comment

Previous Post Next Post