പെരുമ്പിലാവിൽ മോട്ടോർ സൈക്കിൾ മോഷണം പോയ സംഭവത്തിൽ മൂന്ന് പേരെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു.


 പെരുമ്പിലാവിൽ മോട്ടോർ സൈക്കിൾ മോഷണം പോയ സംഭവത്തിൽ മൂന്ന് പേരെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു. അഗതിയൂർ ചിറ്റിലപ്പള്ളി സ്വദേശി 26 വയസ്സുള്ള കിരൺ ജാക്‌സൺ, പെരുമ്പിലാവ് സ്വദേശി 24 വയസ്സുള്ള അക്ബർ, വെള്ളാനിക്കര മാടക്കത്തറ സ്വദേശി 24 വയസ്സുള്ള ആശ്രയ് കൃഷ്‌ണ എന്നിവരാണ് പിടിയിലായത്. ജൂലൈ 16-ാം തീയതി അർദ്ധരാത്രി 12 മണിക്കും പുലർച്ചെ 6 മണിക്കും ഇടയിലുള്ള സമയത്താണ് മോഷണം നടന്നത്. പെരുമ്പിലാവിൽ പാർക്ക് ചെയ്തിരുന്ന ഇർഷാദ് എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള യമഹ എഫ്സെഡ് മോഡൽ മോട്ടോർ സൈക്കിളാണ് ഇവർ മോഷ്ട്ടിച്ചത്. പരാതിക്കാരൻ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഭാരതീയ ന്യായ സംഹിതപ്രകാരം കേസ് രജിസ്റ്റർ ചെയ്തിരുന്നു. കുന്നംകുളം പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ ശരത്ത് സോമന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസിന്റെ അന്വേഷണം നടത്തി പ്രതികളെ പിടികൂടിയത്

Post a Comment

Previous Post Next Post