കർഷകസംഘം പാലക്കാട് ജില്ലാ സമ്മേളനത്തിന് പതാക ഉയർന്നു


 കൂറ്റനാട്: തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ വാവനൂർ ഗാമിയോ കൺവെൻഷൻ സെന്ററിലെ കെ.വി. രാമകൃഷ്ണൻ നഗറിൽ നടക്കുന്ന കേരള കർഷകസംഘം പാലക്കാട് ജില്ലാ സമ്മേളനത്തിന് പതാക ഉയർന്നു. സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പതാക, കൊടിമര ജാഥകൾ വാവനൂരിൽ സമാപിച്ചു.

സംസ്ഥാന കമ്മിറ്റി അംഗം ജോസ് മാത്യൂസ് ക്യാപ്റ്റനും ജില്ലാ വൈസ് പ്രസിഡന്റ് യു. അജയകുമാർ മാനേജരുമായ പതാകജാഥ വിളയൂർ സെയ്താലിക്കുട്ടി രക്തസാക്ഷി നഗറിൽ ജില്ലാ പ്രസിഡന്റ് കെ.ഡി. പ്രസേനൻ ഉദ്ഘാടനം ചെയ്തു. നടുവട്ടം, കൊപ്പം, തൃത്താല, മുതുതല, കൊടിക്കുന്ന്, വെള്ളിയാങ്കല്ല്, തൃത്താല എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച ജാഥ വാവനൂർ സെന്ററിലെത്തി.

സംസ്ഥാന കമ്മിറ്റി അംഗം എസ്. സുഭാഷ് ചന്ദ്രബോസ് ക്യാപ്റ്റനും ജില്ലാ നിർവാഹക സമിതിയംഗം യു. രാജഗോപാൽ മാനേജരുമായ കൊടിമരജാഥ ഷൊറണൂർ നെടുങ്ങോട്ടൂരിൽ ജില്ലാ സെക്രട്ടറി എം.ആർ. മുരളി ഉദ്ഘാടനം ചെയ്തു. കുളപ്പുള്ളി, വാടാനാംകുറുശ്ശി, ഓങ്ങല്ലൂർ, പട്ടാമ്പി, ഞാങ്ങാട്ടിരി എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച ജാഥ വാവനൂർ സെന്ററിലെത്തി.

തുടർന്ന് സ്വാഗതസംഘം ചെയർമാൻ ടി.പി. മുഹമ്മദ് വാവനൂർ സെന്ററിൽ പതാക ഉയർത്തി. സി.പി.ഐ.എം ജില്ലാ കമ്മിറ്റിയംഗം വി.കെ. ചന്ദ്രൻ സംസാരിച്ചു.

Post a Comment

Previous Post Next Post