എരുമപ്പെട്ടി പഴവൂരിൽ ആട് മോഷ്ടാക്കളെ നാട്ടുകാർ പിടികൂടി പോലീസിലേൽപ്പിച്ചു. പഴവൂർ പുത്തൻപീടികയിൽ സാദിഖിന്റെ ഫാമിലെ ആടുകളെ മോഷ്ടിക്കുവാനെത്തിയ 4 പേരാണ് പിടിയിലായത്. ഒറ്റപ്പാലം സ്വദേശി നസീറും ഇയാളുടെ മകനും ഉൾപ്പടെ നാല് പേരാണ് പ്രതികൾ. വ്യാഴാഴ്‌ച പുലർച്ചെ 1.30 ഓടെയാണ് സംഭവം. അറവുശാല നടത്തുന്ന സാദിഖിന്റെ ഫാമിൽ നിന്നാണ് മോഷ്ടിക്കാൻ ശ്രമം നടത്തിയത്. വാഹനത്തിൽ ആടുകളെ കയറ്റുന്നതിനിടയിൽ ശബ്‌ദം കേട്ട അയൽവാസി വാഹനം തടഞ്ഞ് സാദിഖിനേയും നാട്ടുകാരേയും വിവരമറിയിക്കുകയായിരുന്നു. ഇതിനിടയിൽ പ്രതികൾ തൊട്ടടുത്തുള്ള വനത്തിലേക്ക് കയറി. തുടർന്ന് നാട്ടുകാർ നടത്തിയ തിരച്ചിലിൽ പുലർച്ചെ 5 മണിയോടെയാണ് ഇവരെ കണ്ടെത്തിയത്. മദ്യപിച്ച് സ്വബോധം നഷ്ടപ്പെട്ട നിലയിൽ വനത്തിലെ പാറകൂട്ടത്തിന് മുകളിൽ കിടന്നുറങ്ങുകയായിരുന്നു പ്രതികൾ. തുടർന്ന് എരുമപ്പെട്ടി പോലീസെത്തി പ്രതികളെ കസ്റ്റഡിയിലെടുത്തു