കോട്ടയം മണർകാട് മർത്തമറി യം യാക്കോബായ സുറിയാനി കത്തീഡ്രലിൽ എട്ടുനോമ്പ് പെ രുന്നാളിന് വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്ന് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു.
എട്ടുനോമ്പ് പെരുന്നാ ളിനുള്ള മുന്നൊരുക്കം വിലയിരുത്തുന്നതിന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ കൂടിയ യോഗത്തിൽ അധ്യക്ഷത വഹിക്കുക യായിരുന്നു മന്ത്രി.
സെപ്റ്റംബർ ഒന്നുമുതൽ എട്ടുവരെയാണ് നോമ്പും പെരുന്നാളും, സുരക്ഷാക്രമീകരണ ങ്ങൾക്കായിഡിവൈ.എസ്.പി. യുടെ നേതൃത്വത്തിൽ പ്രത്യേക പോലീസ് സംഘത്തെ നിയോഗി ക്കും. പോലീസ് ഔട്ട് പോസ്റ്റും -സ്ഥാപിക്കും. റവന്യു. എക്സൈസ് സ് കൺട്രോൾ റൂമുകളും പ്രവർ ത്തിക്കും.
തടസ്സരഹിതമായ വൈദ്യുതി ലഭ്യമാക്കാൻ കെ.എസ്.ഇ. ബി.ക്ക് മന്ത്രി നിർദേശം നൽകി. ആരോഗ്യവകുപ്പിന്റെ മെഡിക്കൽ
സംഘവും ആംബുലൻസ് സേവ നവും ലഭ്യമാക്കും.
വഴിവിളക്കുകളെല്ലാം നന്നാക്കും. മാലിന്യം നീക്കാൻ ഗ്രാമപ്പഞ്ചായത്തിനെ ചുമതലപ്പെടുത്തി. ഭക്ഷണവിതരണ കേന്ദ്രങ്ങളിൽ പ്രത്യേക സ്ക്വാഡ് പരിശോധന നടത്തും. കുടിവെള്ളവിതരണത്തിന് ജലഅതോറിറ്റിയെ ചുമതലപ്പെടുത്തി. അഗ്നിരക്ഷായൂണിറ്റിൻ്റെ സേവനം 24 മണിക്കൂറും ലഭ്യമാക്കും. കെ.എസ്.ആർ.ടി.സി. കോട്ടയത്തുനിന്നും മല്ലപ്പള്ളിയിൽനിന്നും 10 പ്രത്യേക സർവീസുകൾ വീതം നടത്തും. സെപ്റ്റംബർ ആറുമുതൽ എട്ടുവരെ അഞ്ചു സ്പെഷ്യൽ സർവീസുകൾ കൂടി ഉണ്ട്. മറ്റു ജില്ലകളിൽനിന്ന് പെരുന്നാൾ കാലയളവിൽ കൂടുതൽ സർവീസ് നടത്തും.
വിവിധ വകുപ്പുകളുടെ പ്രവർത്തനങ്ങൾ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റും സബ് കളകടറും ഏകോപിപ്പിക്കും. റോഡുകളുടെ അറ്റകുറ്റപ്പണികൾ വേഗത്തിൽ പൂർത്തീകരിക്കാൻ പൊതുമരാമത്ത് വകുപ്പിനും ഗ്രാമപ്പഞ്ചായത്തിനും നിർദേശം നൽകി.
ജില്ലാ കളക്ടർ ജോൺ വി. സാമുവൽ, ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻ്റ് കെ.സി. ബിജു, ജില്ലാപഞ്ചായത്തംഗം റെജി എം. ഫിലിപ്പോസ്, സബ് കളക്ടർ ഡി. രഞ്ജിത്ത്, അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ബീന പി.ആനന്ദ്, കത്തീഡ്രൽ സഹ വികാരി ഫാ. കുര്യാക്കോസ് എബ്രഹാം കോർ എപ്പിസ്കോപ്പ കറുകയിൽ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എ. അരുൺ കുമാർ, അഡീഷണൽ എസ്. പി. എം.ആർ. സതീഷ് കുമാർ, അസിസ്റ്റൻ്റ് എക്സൈസ് കമ്മിഷണർ ആർ. രാജേഷ്, ഭക്ഷ്യ, സുരക്ഷ അസിസ്റ്റൻ്റ് കമ്മിഷണർ സി.ആർ. രൺദീപ്, കെ .എസ്.ആർ.ടി.സി. ഡി.ടി.ഒ. പി. അനിൽകുമാർ, പള്ളി സെക്രട്ടറി വി.ജെ. ജേക്കബ്, ട്രസ്റ്റിമാരായ പി.എ. എബ്രഹാം, വർഗീ സ് ഐപ്പ്, ഡോ. ജിതിൻ കുര്യൻ ആൻഡ്രൂസ് തുടങ്ങിയവർ പങ്കെ ടുത്തു.


