കൂറ്റനാട്:കൂറ്റനാട് ടൗൺ നവീകരണ പ്രവൃത്തിക്ക് നേരിട്ടു കൊണ്ടിരിക്കുന്ന തടസങ്ങൾ നീക്കി ഉടൻ ആരംഭിക്കണമെന്ന് സി.പി.ഐ എം തൃത്താല ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. പ്രവർ ത്തന റിപ്പോർട്ടിൻമേലുള്ള ചർച്ച യ്ക്ക്ഏരിയ സെക്രട്ടറി ടി പി മുഹമ്മദും,സംഘടന റിപ്പോർട്ടിൻ മേലുള്ള ചർച്ചയ്ക്ക് സംസ്ഥാന കമ്മറ്റിയംഗം എം ബി രാജേഷും മറുപടി പറഞ്ഞു. സംസ്ഥാന കമ്മറ്റി അംഗം കെ എസ് സലീഖ, ജില്ല സെക്രട്ടേറിയേറ്റംഗങ്ങളായ പി മമ്മിക്കുട്ടി എം എൽ എ, വി കെ ചന്ദ്രൻ , ജില്ല കമ്മറ്റിയംഗം പി എൻ മോഹനൻ എന്നിവർ സംസാരിച്ചു. എംകെ പ്രദീപ് ക്രഡൻഷ്യൽ റിപ്പോർട്ട് അവതരിപ്പിച്ചു. റെഡ് വളണ്ടിയർമാരുടെ മാർച്ചും, ബഹുജന റാലിയും
ആറങ്ങോട്ടുകര സെന്ററിൽ നിന്ന് ആരംഭിച്ചു. തുടർന്ന് പൊതുസമ്മേളനം എം ചന്ദ്രൻ നഗറിൽ (ഇരുമ്പകശേരി എ യു പി സ്ക്കൂൾ ഗ്രൗണ്ട് ) സംസ്ഥാന കമ്മറ്റിയംഗം എം ബി രാജേഷ് ഉദ്ഘാടനം ചെയ്തു .
ടി പി മുഹമ്മദ് ഏരിയസെക്രട്ടറി
ടി പി മുഹമ്മദ് സെക്രട്ടറി 21 അംഗ ഏരിയ കമ്മറ്റിയേയും, 24 അംഗ ജില്ല സമ്മേളന പ്രതിനിധികളേയും സമ്മേളനം തെരഞ്ഞെടുത്തു.
ഏരിയ കമ്മറ്റി അംഗങ്ങൾ:
ടി പി കുഞ്ഞുണ്ണി, പി ആർ കുഞ്ഞുണ്ണി, കെ പി ശ്രീനിവാസൻ ,എം കെ പ്രദീപ്, കെ ജനാർദ്ദനൻ, എം പി കൃഷ്ണൻ, ടി എം കുഞ്ഞുകുട്ടൻ, വി പിറജീന, വി കെ മനോജ് കുമാർ, ടി പി ഷെഫീഖ്, കെ വി ബാലകൃഷ്ണൻ, കെ ആർ വിജയമ്മ, പി കെ ബാലചന്ദ്രൻ ,വി അനിരുദ്ധൻ, പി നാരായണൻകുട്ടി ,പി വേലായുധൻ, എ കുട്ടി നാരായണൻ, സി പി റസാക്, ടി അബ്ദുൾ കരീം, കെ എ പ്രയാൺ.