ദേശീയ സേവാഭാരതിയോടെ ഭാഗമായി തൃത്താല മേഖലയിലെ പെരിങ്കന്നൂർ ആസ്ഥാനമായി സാമൂഹ്യ സേവന മേഖലയിൽ പ്രവർത്തിക്കുന്ന സദാശിവ മാധവ സേവാ ട്രസ്റ്റിന്റെ നേതൃത്വത്തിൽ ആനന്ദാശ്രമം എന്ന ഒരു പുതിയ സേവാകേന്ദ്രം ജനുവരി 19 ഞായറാഴ്ച വൈകീട്ട് അഞ്ചിന് ചാലിശ്ശേരി പെരുമണ്ണൂരിൽ നാടിന് സമർപ്പിക്കും

 

ദേശീയ സേവാഭാരതിയോടെ ഭാഗമായി തൃത്താല മേഖലയിലെ പെരിങ്കന്നൂർ ആസ്ഥാനമായി സാമൂഹ്യ സേവന മേഖലയിൽ പ്രവർത്തിക്കുന്ന സദാശിവ മാധവ സേവാ ട്രസ്റ്റിന്റെ നേതൃത്വത്തിൽ ആനന്ദാശ്രമം എന്ന ഒരു പുതിയ സേവാകേന്ദ്രം ജനുവരി 19 ഞായറാഴ്ച വൈകീട്ട് അഞ്ചിന് ചാലിശ്ശേരി പെരുമണ്ണൂരിൽ നാടിന് സമർപ്പിക്കുമെന്ന് സംഘാടകർ കൂറ്റനാട് വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

 കേന്ദ്ര പോതുമേഖകല സ്ഥാപനമായ മിധാനി ഇൻഡിപെൻഡന്റ് ഡയറക്ടർ പ്രൊഫസർ വീ. ടി. രമ ഉദ്ഘാടനം നിർവഹിക്കും.ട്രസ്റ്റ് ചെയർമാനും ബാലവികാസ് സാമന്വയസമിതി കേരളത്തിന്റെ ഉപാധ്യക്ഷനുമായ അഡ്വ. കെ.പിതാംബരൻ അധ്യക്ഷത വഹിക്കും.

കേരള ഉത്തര പ്രാന്ത സഹ സേവ പ്രമുഖ് കെ ദാമോദരൻ മുഖ്യ പ്രഭാഷണം നടത്തും.2010 ൽ ആരംഭിച്ച ട്രസ്റ്റ് ബാലസാദനത്തിനു പുറമെ, 2011 മുതൽ ആംബുലൻസ് സേവനങ്ങൾ, രോഗികളുടെ വീടുകളിൽ മാസംതോറും സന്ദർശിച്ചു ചികിൽസ ചെയ്യുന്ന സേവാഭാരതി പാലിയേറ്റീവ് കെയർ എന്നിവ ട്രസ്റ്റിന്റെ കീഴിൽ നടക്കുന്നു കൂടാതെ മെഡിക്കൽ ക്യാമ്പുകൾ, യോഗ ക്ലാസുകൾ, കുട്ടികളുടെ വ്യക്തിവികസന ക്ലാസുകൾ, ജൈവ കൃഷി പരിപാലനം തുടങ്ങിയ സേവനമേഖലകളിലും ട്രസ്റ്റ്‌ പ്രത്യേകം ശ്രദ്ധ ചെലുത്തുന്നു. ട്രസ്റ്റിന്റെ സേവ പദ്ധതികൾ പുതിയ മേഖലകളിലേക്കു വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് വാനപ്രസ്ഥ കേന്ദ്രത്തിന്റെ ആദ്യഘട്ടം എന്ന നിലയിൽ ആനന്ദാശ്രമം എന്ന പുതിയ സേവാകേന്ദ്രം ചാലിശ്ശേരി പെരുമണ്ണൂരിൽ ആരംഭിക്കുന്നത്.

 സമൂഹത്തിന്റെ വിവിധ മേഖലകളെ സ്പർശിച്ചുകൊണ്ടുള്ള സേവാപദ്ധതികളുടെ പ്രഖ്യാപനവും ഇതോടൊപ്പം നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. 

വാർത്ത സമ്മേളനത്തിൽ സദാശിവ മാധവ സേവാ ട്രസ്റ്റ് ചെയർമാൻ അഡ്വ. കെ പീതാംബരൻ, നിർമാണ സമിതി ചെയർമാൻ കെ പി അശോക് കുമാർ, ജനറൽ കൺവീനർ കെ വേണുഗോപാൽ, സമിതി അംഗം വി ആർ രാഹുൽ എന്നിവർ പങ്കെടുത്തു.

Post a Comment

Previous Post Next Post