കുന്നംകുളം അഞ്ഞൂർ പാർക്കാടി പൂരത്തിനിടെ സംഘർഷം; 2 പോലീസുകാർ ഉൾപ്പെടെ 4 പേർക്ക് പരിക്ക്.

 

കുന്നംകുളം: അഞ്ഞൂർ പാർക്കാടി പൂരത്തിനിടെ സംഘർഷം.2 പോലീസുകാർ ഉൾപ്പെടെ 4പേർക്ക് പരിക്കേറ്റു. സിപിഎം അനുകൂല പൂരാഘോഷ കമ്മിറ്റിയായ കോസ്കോയിലെ അംഗങ്ങളും അഞ്ഞൂർ സ്വദേശികളുമായ 23 വയസ്സുള്ള സുനേഷ്, 27 വയസ്സുള്ള പ്രസാദ് എന്നിവർക്കും കുന്നംകുളം പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ നിഖിൽ ചേലക്കര സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ അതുൽ കൃഷ്ണ എന്നിവർക്കുമാണ് പരിക്കേറ്റത്. ഞായറാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. കോസ്കോ ക്ലബ്ബിൽ മുൻപ് പ്രവർത്തിച്ചിരുന്ന ജിതിൻ എന്ന വ്യക്തിയെ പോലീസ് അന്വേഷിച്ചു വന്നതായും ഇയാളെ കിട്ടാതെ വന്നതോടെ തങ്ങളെ വൈരാഗ്യത്തിന്റെ പേരിൽ മർദ്ദിക്കുകയായിരുന്നു വെന്ന് മർദ്ദനത്തിനിരയായ കോസ്കോ ക്ലബ് അംഗങ്ങൾ പറഞ്ഞു. എന്നാൽ ഇരു ടീമുകൾ തമ്മിലുണ്ടായ സംഘർഷത്തെ തുടർന്നാണ് ലാത്തിവീശീയതെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ പരിക്കേറ്റ കുന്നംകുളത്തെ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നവരെ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി കെ വാസു, ജില്ലാ കമ്മിറ്റി അംഗം ബാലാജി ഏരിയ സെക്രട്ടറി കെ.കൊച്ചനിയൻ ഏരിയ നേതാക്കളായ പി ജി ജയപ്രകാശ് ,പി എം സുരേഷ് തുടങ്ങിയവർ സന്ദർശിച്ചു.

Post a Comment

Previous Post Next Post