ചങ്ങരംകുളം : മൂക്കുതല കണ്ണേകാവ് ക്ഷേത്ര ഉത്സവത്തെ തുടർന്ന് ഉണ്ടാവാൻ സാധ്യതയുള്ള തിരക്കിന് തുടർന്ന് ചങ്ങരംകുളം നരണിപ്പുഴ റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ചങ്ങരംകുളം പോലീസ് അറിയിച്ചു. വെള്ളിയാഴ്ച ഉച്ചക്ക് രണ്ടു മണി മുതൽ 10 മണി വരെയാണ് ഗതാഗത നിയന്ത്രണം ഉണ്ടാവുക. ഈ സമയങ്ങളിൽ ഇതുവഴി വാഹനങ്ങൾ കടത്തി വിടില്ല