തൃത്താല എക്സൈസ് ഇൻസ്പെക്ടർM മനോജ്കുമാറിന്റെ നേതൃത്വത്തിൽ കാക്കരാത്ത്പടി മോസ്കോ റോഡിൽ കമ്പനിപടിയിൽ വെച്ച് നടത്തിയ വാഹന പരിശോധന ആണ് മാരക മയക്കുമരുന്നായ 4.459g മെത്തഫെറ്റാമിനുമായി മൂന്നുപേരെ പിടികൂടിയത്
പട്ടാമ്പി ഓങ്ങല്ലൂർ സ്വദേശികളായ റാവത്തങ്ങാടി വീട്ടിൽ മുഹമ്മദ്കുട്ടി മകൻ മുഹമ്മദ് ഹാരിസ് (29/25),കോഴിപ്പുറത്തുവീട്ടിൽ സാജു മകൻ നൗഷാദ് (35/25), കൊറളക്കാട്ടിൽ വീട്ടിൽ അബ്ദുൾ റഹ്‌മാൻ മകൻ മുഹമ്മദ് ഫാഹിസ് (29/25) ഇവർ സഞ്ചരിച്ചിരുന്ന KL52S3348 നമ്പർ SWIFT കാർ സഹിതം പിടിയിൽ ആയത്.മാസങ്ങളായി എക്സൈസന്റെ രഹസ്യ നിരീക്ഷണത്തിലായിരുന്നു ഇവർ.
പുതിയതായി ചാർജ് എടുത്ത പാലക്കാട് ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ Y. ഷിബുവിന്റെ കർശന നിർദ്ദേശപ്രേകാരമുള്ള വാഹന പരിശോധനയിലാണ് മേൽ പ്രതികൾ പിടിയിലായത്.