തൃശൂർ വെളപ്പായ ചൈനബസാറിൽ വിഷപ്പുല്ല് തിന്ന് നാല് പശുക്കൾ ചത്തു.


 തൃശൂർ : വെളപ്പായ ചൈനബസാറിൽ വിഷപ്പുല്ല് തിന്ന് നാല് പശുക്കൾ ചത്തു. മഞ്ഞുകാലത്ത് പൂവുണ്ടാകുന്ന പുല്ലാണ് പശുക്കൾ തിന്നത്. ക്ഷീര കർഷകൻ രവിയുടെ പശുക്കളാണ് ചത്തത്. സംഭവത്തെ തുടർന്ന് വെറ്ററിനറി ഡോക്ടർമാരുടെ സംഘം പശുക്കൾ ചത്ത സ്ഥലത്തെത്തി പരിശോധന നടത്തി. മഞ്ഞുകാലത്ത് പൂവുണ്ടാക്കുന്ന പുല്ലുകൾ തിന്നാതിരിക്കാൻ ക്ഷീര കർഷകർ ജാഗ്രത പാലിക്കണമെന്ന് വെറ്റിനറി ഡോക്ടർമാർ അറിയിച്ചു. പശുക്കളുടെ പോസ്റ്റ്മോർട്ടത്തിൽ വിഷപ്പുല്ലിൻറെ സാന്നിധ്യം സ്ഥിരീകരിച്ചു.

Post a Comment

Previous Post Next Post