പട്ടാമ്പിയിലെ പുതിയ പാലത്തിന്റെ നിർമാണ പ്രവൃത്തികൾക്ക് തുടക്കമായി


 പ​ട്ടാ​മ്പി: പ​ട്ടാ​മ്പി​യി​ൽ പു​തി​യ പാ​ല​ത്തി​ന്റെ നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ​ക്ക് തു​ട​ക്കം. ആ​ദ്യ​ഘ​ട്ട​മെ​ന്ന നി​ല​യി​ൽ പൈ​ലി​ങ്ങി​നു​ള്ള പോ​യി​ന്റി​ങ് ആ​രം​ഭി​ച്ചു. ര​ണ്ട് വ​ർ​ഷ​ത്തെ കാ​ലാ​വ​ധി​യാ​ണ് പാ​ലം നി​ർ​മാ​ണ​ത്തി​ന് അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്. കി​ഫ്ബി​ക്ക് കീ​ഴി​ൽ കെ.​ആ​ർ.​എ​ഫ്.​ബി (കേ​ര​ള റോ​ഡ് ഫ​ണ്ട് ബോ​ർ​ഡ്) വ​ഴി​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. നി​ർ​മാ​ണ​ത്തി​നും അ​നു​ബ​ന്ധ പ്ര​വൃ​ത്തി​ക​ൾ​ക്കു​മാ​യി 52. 576 കോ​ടി രൂ​പ​യു​ടെ സാ​ങ്കേ​തി​ക അ​നു​മ​തി​യാ​ണ് ല​ഭി​ച്ച​ത്. ഇ​തി​ൽ വൈ​ദ്യു​തി ബോ​ർ​ഡി​ന് പോ​സ്റ്റു​ക​ളും ലൈ​നു​ക​ളും മാ​റ്റു​ന്ന യൂ​ട്ടി​ലി​റ്റി ഷി​ഫ്റ്റി​ങ്ങി​നാ​യി 10.5 ല​ക്ഷം രൂ​പ നീ​ക്കി വെ​ച്ചി​ട്ടു​ണ്ട്. 69.16 സെൻറ് സ്ഥ​ല​മാ​ണ് പാ​ല​ത്തി​നാ​യി ഏ​റ്റെ​ടു​ക്കേ​ണ്ട​ത്. ഇ​തി​ന് ഏ​ക​ദേ​ശം 6 കോ​ടി 40 ല​ക്ഷ​ത്തി അ​ൻ​പ​തി​നാ​യി​രം രൂ​പ നീ​ക്കി​വെ​ച്ചി​ട്ടു​ണ്ട്.


40 കോ​ടി 34 ല​ക്ഷ​ത്തി അ​റു​പ​തി​നാ​യി​രം രൂ​പ പു​തി​യ പാ​ല​ത്തി​ന് അ​നു​വ​ദി​ച്ചെ​ങ്കി​ലും 33 കോ​ടി 14 ല​ക്ഷ​ത്തി അ​ൻ​പ​ത്തി മൂ​വാ​യി​രം രൂ​പ​ക്കാ​ണ് ജാ​സ്മി​ൻ ക​ൺ​സ്ട്ര​ക്ഷ​ൻ ക​മ്പ​നി ടെ​ൻ​ഡ​ർ ഏ​റ്റെ​ടു​ത്ത​ത്. മു​ഹ​മ്മ​ദ് മു​ഹ​സി​ൻ എം.​എ​ൽ.​എ നി​ര​ന്ത​ര ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്തു​ക​യും നി​യ​മ​സ​ഭ​യി​ൽ സ​ബ്മി​ഷ​ൻ അ​വ​ത​രി​പ്പി​ക്കു​ക​യും ചെ​യ്ത​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സാ​ങ്കേ​തി​ക പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ച്ച് പ​ദ്ധ​തി ടെ​ൻ​ഡ​ർ ചെ​യ്ത​ത്. സ്ഥ​ല​മേ​റ്റെ​ടു​പ്പ​ട​ക്കം ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ വ​ള​രെ വേ​ഗ​ത്തി​ലാ​ണ് ന​ട​ക്കു​ന്ന​ത്.

Post a Comment

Previous Post Next Post