എടപ്പാള്‍ പൂക്കരത്തറ സ്വദേശിയായ യുവാവിനെ വയലില്‍ മരിച്ച നിലയില്‍ കണ്ടെത്തി


 എടപ്പാള്‍:പൂക്കരത്തറ സ്വദേശിയായ യുവാവിനെ വയലില്‍ മരിച്ച നിലയില്‍ കണ്ടെത്തി.പൂക്കരത്തറ പടിഞ്ഞാറ്റുമുറിയിൽ താമസിക്കുന്ന അരിപ്പൂരവളപ്പിൽ പഞ്ചമൂർത്തിയുടെ മകൻ രതീഷ് എന്ന കണ്ണൻ ആണ് മരിച്ചത്.ഞായറാഴ്ച കാലത്താണ് രതീഷിനെ വീടിനടുത്തുള്ള വയലില്‍ മരിച്ച നിലയില്‍ കണ്ടത്.ചങ്ങരംകുളം പോലീസ് എത്തി മൃതദേഹം എടപ്പാളിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും

Post a Comment

Previous Post Next Post