ചരിത്ര തീരുമാനവുമായി കേരള കലാമണ്ഡലം. കലാഭവൻ മണിയുടെ സഹോദരൻ ആർ എൽ വി രാമകൃഷ്ണൻ അസിസ്റ്റന്റ് പ്രൊഫസറായി ഇന്ന് കലാമണ്ഡലത്തിൽ ജോലിയിൽ പ്രവേശിക്കും. ഭരതനാട്യ വിഭാഗം അസിസ്റ്റന്റ് പ്രൊഫസറായാണ് നിയമനം. നൃത്ത അധ്യാപനത്തിനായി പുരുഷനെ നിയമിക്കുന്നത് ചരിത്രത്തിലാദ്യമാണ്. കലാമണ്ഡലം നടത്തിയ അഭിമുഖത്തിലടക്കം മികച്ച പ്രകടനം കാഴ്‌ച വച്ചാണ് ആർ എൽ വി രാമകൃഷ്‌ണൻ ജോലി നേടിയത്. പുരുഷൻമാർ മോഹിനിയാട്ടം അവതരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ആർ എൽ വി രാമകൃഷ്‌ണനെതിരെ നർത്തകി സത്യഭാമ വിമർശനമുന്നയിച്ചത് വൻ വിവാദമായിരുന്നു. അപ്പോഴും നൃത്തത്തെ ചേർത്ത് പിടിക്കുന്ന നിലപാടായിരുന്നു രാമകൃഷ്‌ണൻ സ്വീകരിച്ചിരുന്നത്.
ചരിത്ര തീരുമാനവുമായി കേരള കലാമണ്ഡലം; ഭരതനാട്യ വിഭാഗം അസിസ്റ്റന്റ്റ് പ്രൊഫസറായി ആർ എൽ വി രാമകൃഷ്ണൻ
byWELL NEWS
•
0