രമേശ് ചെന്നിത്തല സന്ദർശിച്ചു.
തൃശൂർ: റഷ്യൻ കൂലി പട്ടാളത്തിൽ ചേർന്ന് യുദ്ധത്തിനിടയിൽ മരണമടഞ്ഞ കുട്ടനെല്ലൂർ സ്വദേശി ബിനിൽ ബാബുവിന്റെ വീട് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സന്ദർശിച്ചു.
കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച ചെന്നിത്തല മനുഷ്യക്കടത്ത് നടത്തുന്ന ഏജൻസികളെ സർക്കാർ നിയന്ത്രിക്കണമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.
കോൺഗ്രസ് നേതാക്കളായ എ. പ്രസാദ്, സുന്ദരൻ കുന്നത്തുള്ളി, കല്ലൂർ ബാബു, ജെയ്ജു സെബാസ്റ്റ്യൻ എന്നിവർ ഒപ്പമുണ്ടായിരുന്നു.