കുറ്റിപ്പുറം തൃശ്ശൂർ സ്വകാര്യ ബസ്സിലെ ഡ്രൈവറെ ബസ്സിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.


 കുറ്റിപ്പുറം തൃശ്ശൂർ സ്വകാര്യ ബസ്സിലെ ഡ്രൈവറെ ബസ്സിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.തൃശ്ശൂർ മുളയം സ്വദേശി മുണ്ടയൂർ വളപ്പിൽ 44 വയസുള്ള രാജേഷിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.വെള്ളിയാഴ്‌ച കാലത്ത് ആറരയോടെയാണ് സംഭവം. കുറ്റിപ്പുറം തവനൂർ റോഡിലെ പാർക്കിങ് സ്ഥലത്ത് നിർത്തിയിട്ട ബസ്സിലാണ് രാജേഷ് ഉറങ്ങിയിരുന്നത്.കുറ്റിപ്പുറം തൃശ്ശൂർ റൂട്ടിൽ സർവ്വീസ് നടത്തുന്ന ദുർഗ്ഗ ബസ്സിലെ ഡ്രൈവറാണ് മരിച്ച രാജേഷ്.പതിവായി ബസ്സിൽ കിടന്ന് ഉറങ്ങാറുള്ള രാജേഷിനെ കണ്ടക്ടർ എത്തി നോക്കിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടത്. ഹൃദയാഘാതമാവാം മരണകാരണമെന്നാണ് നിഗമനം.കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ട് നൽകും.

Post a Comment

Previous Post Next Post