ഏക പാത്ര നാടകശിൽപി
ഗോപിനാഥ് പാലഞ്ചേരിയുടെ മരണമൊഴി ഒന്നാം സ്ഥാനം നേടി
സംസ്ഥാന തലത്തിൽ ഏക പാത്ര നാടകം അവതരിപ്പിച്ച് ഒന്നാം സ്ഥാനം നേടി ചാലിശേരി സ്വദേശി ഗോപിനാഥ് പാലഞ്ചേരി ഗ്രാമത്തിന് അഭിമാനമായി.
മലയാള കലാകാരൻമാരുടെ ദേശീയ സംഘടനയായ നൻമ
(നാഷണൽ അസോസിയേഷൻ ഓഫ് മലയാളം ആർട്ടിസ്റ്റ്സ്)
വയനാട്ടിലെ സുൽത്താൻ ബത്തേരിയിൽ വച്ചു നടത്തിയ സംസ്ഥാന തലസർഗോത്സവത്തിലാണ് "മരണമൊഴി"എന്ന ഏക പാത്ര നാടകത്തിന് ഒന്നാം സ്ഥാനം നേടിയത്.
ഏതാണ്ട് ഒരു വർഷത്തോളമായി ലഹരിക്കെതിരെ ബോധവൽക്കരണത്തിനായി അവതരിപ്പിച്ചു വരുന്ന
ഏക പാത്ര നാടകമാണ് സമ്മാനാർഹമായത്.
ചെറുപ്രായംമുതൽ സ്കൂൾ നാടകരംഗങ്ങളിലൂടെ നാടകവേദിയുടെ വിശ്വസ്തനായി,
കലാരംഗത്ത് സജീവമായ ഇദ്ദേഹം 63 വയസിൻ്റെ നിറവിലും നാടക പ്രേമവും കലാരംഗത്തുള്ള പ്രതിബദ്ധതയും അഭിനിവേശവും നിലനിർത്തി മികച്ച പ്രകടനവും , ചലനാത്മക അവതരണവും കൊണ്ട് മരണമൊഴി എന്ന ഏക പാത്ര നാടകത്തെ വ്യതസ്ഥമാക്കി ലഹരിക്കെതിരെയുള്ള സന്ദേശവുമായി ഒറ്റയാൾ പോരാട്ടം നടത്തുന്ന ഗോപിനാഥ് മരണമൊഴിയിൽ മികച്ച നടനവൈഭവം പ്രകടിപ്പിച്ചു.
ഇതിനോടകം നാടകം 115 ഓളം വേദികളിൽ അവതരിപ്പിച്ചു. ആധുനിക കാലത്തിൻ്റെ സാമൂഹിക പ്രശ്നങ്ങളെ സ്പർശിക്കുന്നതാണ് മരണമൊഴിയുടെ കഥ.
നിരവധിയായ നാടകങ്ങളിൽ വേഷം അണിഞ്ഞ ഇദ്ദേഹം രണ്ട് വർഷം മുമ്പ് സംസ്ഥാന പഞ്ചായത്ത് ദിനത്തിനോടനു ബന്ധിച്ച് നടത്തിയ പാട്ടബാക്കി എന്ന നാടകത്തിലും മികച്ച അഭിനയം കാഴ്ചവെച്ചു. വിദ്യാർത്ഥികളെ നാടകം പഠിപ്പിക്കുന്നതിനായി ചാലിശേരി സ്കൂളിൽ ക്യാമ്പും നടത്തി വരുന്നുണ്ട്. ഭിന്നശേഷിക്കാർക്ക് വേണ്ടി പ്രവർത്തിക്കുന്ന സഹയാത്ര ചാരിറ്റബിൾ സൊസെറ്റിയുടെ സന്നദ്ധ പ്രവർത്തകനുമാണ്.
കവുക്കോട് പാലഞ്ചേരി ചോഴി -കാർത്ത്യായാനി ദമ്പതിമാരുടെ മകനാണ് ഗോപിനാഥ് ഓമന സഹധർമ്മിണി , ശില്പ , കാവ്യ മക്കളും , ധലീഷ് , 2024 കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവ് ശ്യാം കൃഷ്ണൻ എന്നിവർ മരുമക്കളുമാണ്. മരണമൊഴിയുടെ 116 മത് അവതരണം ചൊവ്വാഴ്ച പെരുമ്പിലാവ് ടി.എം.വി എച്ച് എസ് സ്കൂളിൽ നടക്കും.