എറവറാംകുന്ന് സ്വദേശി തെക്കത്ത് വളപ്പിൽ ശിഹാബിന്റെ മകൻ 16 വയസുള്ള ഷഹബാസ് ആണ് മരിച്ചത്.പാവിട്ടപ്പുറം സ്വദേശി കുളങ്ങര വീട്ടിൽ 16 വയസുള്ള റിഹാൻ ആണ് പരിക്കേറ്റത്.കുറ്റിപ്പുറം തൃശ്ശൂർ സംസ്ഥാന പാതയിൽ പാവിട്ടപ്പുറം മാങ്കുളത്ത് വ്യാഴാഴ്‌ച വൈകിയിട്ട് ആറരയോടെയാണ് സംഭവം.വിദ്യാർത്ഥികൾ സഞ്ചരിച്ച ബൈക്ക് മറ്റൊരു വാഹനത്തിൽ ഇടിച്ച് മറിയുകയായിരുന്നു എന്നാണ് നിഗമനം.പരിക്കേറ്റ നിലയിൽ റോഡിൽ കിടന്ന ഇരുവരെയും ഓടിക്കൂടിയവർ ചങ്ങരംകുളത്ത് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഷഹബാസ് മരണപ്പെട്ടിരുന്നു.പരിക്കേറ്റ റിഹാൻ ചങ്ങരംകുളത്ത് സൺറൈസ് ആശുപത്രിയിൽ ചികിത്സയിലാണ്.സൺറൈസ് ആശുപത്രിയിൽ മോർച്ചറിയിൽ സൂക്ഷിച്ച ഷഹബാസിന്റെറെ മൃതദേഹം വെള്ളിയാഴ്ച പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽക്കും .അപകടത്തിൽ പെട്ട ഇരുവരും കോക്കൂർ ടെക്‌നിക്കൽ സ്‌കൂളിൽ വിദ്യാർത്ഥികളാണ്.
ചങ്ങരംകുളം പാവിട്ടപ്പുറത്ത് ബൈക്ക് അപകടത്തിൽ വിദ്യാർത്ഥി മരിച്ചു.
byWELL NEWS
•
0