രാവിലെ 8 പൊതി കഞ്ചാവുമായി പിടിയിലായി, ജാമ്യത്തിലിറങ്ങി; അതേയാള്‍ വൈകിട്ട് വീണ്ടും കഞ്ചാവുമായി പിടിയില്‍.


 രാവിലെ 8 പൊതി കഞ്ചാവുമായി പിടിയിലായി, ജാമ്യത്തിലിറങ്ങി; അതേയാള്‍ വൈകിട്ട് വീണ്ടും കഞ്ചാവുമായി പിടിയില്‍.മലപ്പുറം തിരൂരിലെ വാടക ക്വാർട്ടേഴ്സില്‍ നിന്നും മംഗലം കൂട്ടായി സ്വദേശി ഉമ്മർ കുട്ടിയെയാണ് എക്സൈസ് പിടികൂടിയത്. 1.138 കിലോഗ്രാം കഞ്ചാവും 10000 രൂപയും ഇയാളുടെ കയ്യില്‍ നിന്നും വൈകിട്ട് കണ്ടടുത്തു. രാവിലെ പ്രതിയുടെ പോക്കറ്റില്‍ നിന്നും 8 പൊതികളിലായി സൂക്ഷിച്ച 93 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തിരുന്നു. കച്ചവടത്തിനുപയോഗിച്ച സ്കൂട്ടറും കഞ്ചാവ് വില്‍പ്പന നടത്തി ലഭിച്ച 7500 രൂപയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

Post a Comment

Previous Post Next Post