ചാലിശ്ശേരി ഗ്രാമപ്പഞ്ചായത്തിൽ പന്ത്രണ്ട് പാടശേഖരങ്ങളിലേയും കർഷകർ ഉൾപ്പെടുന്ന പാടശേഖര കർഷക കോർഡിനേഷൻ സമിതി ഇഫ്താർ സംഗമവും സമിതി കൺവൻഷെനും സംഘടിപ്പിച്ചു.


 ചാലിശ്ശേരി ഗ്രാമപ്പഞ്ചായത്തിൽ പന്ത്രണ്ട് പാടശേഖരങ്ങളിലേയും കർഷകർ ഉൾപ്പെടുന്ന പാടശേഖര കർഷക കോർഡിനേഷൻ സമിതി ഇഫ്താർ സംഗമവും സമിതി കൺവൻഷെനും സംഘടിപ്പിച്ചു. കൺവെൻഷൻ  കോർഡിനേഷൻ കമ്മിറ്റി സെക്രട്ടറി പി.ബി.സുനിൽകുമാർ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് മോഹനൻ പൊന്നുള്ളി അധ്യക്ഷനായി.മുതിർന്ന കർഷക കാരണവരും പാടശേഖര സമിതിയുടെ ഭാരവാഹിയുമായ ഹനീഫയെ ചടങ്ങിൽ ആദരിച്ചു. കർഷകർക്ക് കൃഷി നടത്തുന്നതിന് തടസ്സമായി നിൽക്കുന്ന മയിൽ, കാട്ടുപന്നി തുടങ്ങിയവയുടെ ഉപദ്രവം ഇല്ലാതായി കിട്ടുന്നതിന് അധികൃതരുടെ ഭാഗത്തുനിന്ന് ആവശ്യമായ ഇടപെടലുകൾ ഉണ്ടാവണമെന്ന് കൺവെൻഷൻ ആവശ്യപ്പെട്ടു.


പാടശേഖരങ്ങളിലെ കൊയ്ത്തുകൾ കഴിയുന്ന മുറക്ക് തന്നെ നെല്ലെടുപ്പ് നടത്തുന്നതിന് സപ്ലൈകോ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

ട്രഷറർ എം.എം.എ ജലീൽ,ഹരി വേറൂർ,ബാബു പ്രയാഗ,

സെയ്ത് മുഹമ്മദ്,ഋഷഭദേവൻ നമ്പൂതിരി,മൂലക്കാട് പ്രദീപ്,ഹനീഫ, മാധ്യമപ്രവർത്തകരായ സി.മൂസ പെരിങ്ങോട്,പ്രദീപ് ചെറുവാശ്ശേരി എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post