ചാലിശ്ശേരിതണ്ണീർക്കോട് സ്വദേശിയും പഴമ്പാലക്കോട് ഹയർ സെക്കണ്ടറി സ്കൂൾ മലയാളം അധ്യാപികയുമായ ബിതാദാസിൻ്റെ'അരികിലുണ്ടായിരുന്നൊരാൾ' എന്ന കവിത സമാഹാരം ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ ഒറ്റപ്പാലം എം.എൽ.എ അഡ്വ.കെ.പ്രേംകുമാർ പ്രകാശനം ചെയ്തു.
പ്രമുഖ ചിത്രകാരി ശ്രീജ പള്ളം പുസ്തകം സ്വീകരിച്ചു. ബ്ലോക്ക് പ്രസിഡണ്ട് ശോഭന രാജേന്ദ്ര പ്രസാദ് അധ്യക്ഷയായി
പി.കെ മണിശങ്കർ പുസ്തകം പരിചയപ്പെടുത്തി. ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുനിത ജോസഫ്, മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അരവിന്ദാക്ഷൻ മാസ്റ്റർ, ലക്കിടി പഞ്ചായത്ത് മുൻ പ്രസിഡണ്ട് ശ്രീവത്സൻ, മുൻ എ.ഡി.സി അബ്ദുൽ ഖാജ, മുൻ ബി.ഡി.ഒ വിജയകുമാർ, ജയറാം മാസ്റ്റർ, കെ.വിനോദ് കുമാർ, ബിതാ ദാസ് തുടങ്ങിയവർ സംസാരിച്ചു. ഡോ ടി.വി സ്മിത ദാസ് സ്വാഗതവും, ടി.വി.എം അലി നന്ദിയും പറഞ്ഞു.