പാണഞ്ചേരി. ഗവൺമെ മെന്റ് ആയൂർവേദ ഡിസ്പെൻസറിയിൽ തണ്ണീർ കുടം ഒരുക്കി...
പട്ടിക്കാട്:കടുത്ത വേനലിൽ പറവകൾക്ക് ഒരല്പം ദാഹജലം നൽകുന്നതിനു പ്രേരണ നൽകുന്ന പ്രകൃതി സംരക്ഷണ സംഘം സംസ്ഥാനത്ത് ആദ്യമായി തുടക്കം കുറിച്ച സ്നേഹ തണ്ണീർ കുടം പദ്ധതിയുടെ ഭാഗമായി പട്ടിക്കാട് പ്രവർത്തിക്കുന്ന പാണഞ്ചേരി ഗ്രാമ പഞ്ചായത്ത് ഗവൺമെന്റ് ഡിസ്പെൻസറിയിൽ സംഘടിപ്പിച്ച സ്നേഹ തണ്ണീർ കുടം പദ്ധതിയുടെ ഉദ്ഘാടനം ഡോക്ടർ ജസ്റ്റിൻ മാമ്മൻ നിർവ്വഹിച്ചു. പ്രകൃതി സംരക്ഷണ സംഘം സംസ്ഥാന സെക്രട്ടറി ഷാജി തോമസ് .എൻ പദ്ധതി വിശദീകരണം നടത്തി ബ്രോഷർ കൈമാറി.
സ്റ്റാഫുകളായ ഡോക്ടർ ഗോപിക എസ് ഗോപൻ , ജ്യോതിലക്ഷ്മി, കല്യാണി പി വി തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
തങ്ങളുടെ വീടുകളിലും തണ്ണീർ കുടങ്ങൾ ഒരുക്കുമെന്ന് ജീവനക്കാർ ഉറപ്പു നൽകി.