കല്ലുംപുറം ക്രിസ്ത്യൻ കോപ്പറേറ്റീവ് ഫെല്ലോഷിപ്പിന്റെ 20-ാം വാർഷിക പൊതുയോഗം നടത്തി;ജൂൺ 29 ന് കുടുംബ സംഗമം നടക്കും.

 

കല്ലുംപുറം ക്രിസ്ത്യൻ കോപ്പറേറ്റീവ് ഫെല്ലോഷിപ്പിന്റെ 20-ാം വാർഷിക പൊതുയോഗം നടത്തി;ജൂൺ 29 ന് കുടുംബ സംഗമം നടക്കും. ഞായറാഴ്ച വൈകീട്ട് സി.ഐ വർഗീസ് മെമ്മോറിയൽ ഹാളിൽ നടന്ന വാർഷികയോഗത്തിൽ 

 പ്രസിഡന്റ് സിജു ചുമ്മാറിന്റെ അധ്യക്ഷനായി ജനറൽ സെക്രട്ടറി റെന്നി ചെറുവത്തൂർ പ്രവർത്തനറിപ്പോർട്ട് , ട്രഷറർ ബിജു താരുകുട്ടി വരവ് ചിലവ് കണക്ക് എന്നിവ അവതരിപ്പിച്ചു. 


2025 -26 ലേക്ക് ഉള്ള പുതിയ ഭാരവാഹികളായി പ്രസിഡന്റ് റെന്നി ചെറുവത്തൂർ, ജനറൽ സെക്രട്ടറി സിജു ചുമമാർ, ട്രഷറർ ബിജു താരുകുട്ടി,വൈസ് പ്രസിഡന്റ് ഐജി പുലിക്കോടൻ, ജോയിന്റ് സെക്രട്ടറി ഷിജു മാത്തപ്പൻ, ജീവകാരുണ്യ പ്രവർത്തന വിഭാഗം കൺവീനർ ജോസ് വൈദ്യർ എന്നിവരെയും 10 അംഗ കമ്മിറ്റിയേയും തെരഞ്ഞെടുത്തു. 

സംഘടനയുടെ 20ാം കുടുംബ സംഗമം ജൂൺ 29 ഞായറാഴ്ച നടത്തുവാനും തീരുമാനിച്ചു.

Post a Comment

Previous Post Next Post