വെളിയങ്കോട് 91 നമ്പർ അങ്കണവാടിക്ക് സ്ഥലം നൽകിയത് മാതൃകയായി
എരമംഗലം :വെളിയങ്കോട് ഗ്രാമ പഞ്ചായത്തിൽ പഴഞ്ഞി നാലാം വാർഡിൽ 91-ാം നമ്പർ അങ്കണവാടിക്ക് കെട്ടിടം പണിയുന്നതിന് മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടും, രാഷ്ട്രീയ, സാമൂഹ്യ രംഗത്തെ പ്രമുഖ വ്യക്തിത്വവുമായ പി.പി. ബീരാൻക്കുട്ടി മാസ്റ്ററുടെ സ്മരണാർത്ഥം മൂന്ന് സെന്റ് സ്ഥലം നൽകിയത് മാതൃകയായി
ഭൂമിയുടെ പ്രമാണം മകൻ പി.പി. ഹനീഫ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കല്ലാട്ടേൽ ഷംസുവിന് കൈമാറി. ചടങ്ങിൽ വാർഡ് മെമ്പർ റസ്ലത്ത് സെക്കീർ അധ്യക്ഷത വഹിച്ചു . വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മജീദ് പാടിയോടത്ത്, ജൂനിയർ സൂപ്രണ്ട് ജി.എസ്.ഷജിഷ, ഷാഫി മടയപറമ്പിൽ, കെ. ക്യഷ്‌ണകുമാർ, ടി.കെ. മനോജ് തുടങ്ങിയവർ പങ്കെടുത്തു . നേരത്തെ നല്കപ്പെട്ട ഭൂമി കരഭൂമിയല്ലാത്തതിനാലാണ് പുതിയ ഭൂമി നല്കപ്പെട്ടത്. സ്ഥലം വിട്ടു നല്‌കിയ കുടുംബത്തോട് ഗ്രാമ പഞ്ചായത്തിന് വേണ്ടി പ്രസിഡന്റ് നന്ദി അറിയിച്ചു.